'ബാര്‍' ബോര്‍ഡ് മതവികാരത്തെ വ്രണപ്പെടുത്തുന്നു'; ഇമ്രാന്‍ ഹാഷ്‍മി സിനിമയുടെ ഹരിദ്വാര്‍ ലൊക്കേഷനില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

Published : Jun 12, 2026, 01:56 PM IST
hindu organisations protest to a bar signboard in the location of emraan hashmi in Haridwar

Synopsis

ഇമ്രാന്‍ ഹാഷ്മി ചിത്രത്തിന്‍റെ ഹരിദ്വാറിലെ ലൊക്കേഷനില്‍ ഒരു സൈന്‍ബോര്‍ഡിനെച്ചൊല്ലി പ്രതിഷേധം

സിനിമാ ചിത്രീകരണത്തിനുവേണ്ടി തയ്യാറാക്കിയ ഒരു സൈന്‍ബോര്‍ഡിനെച്ചൊല്ലി ഇമ്രാന്‍ ഹാഷ്മി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഹരിദ്വാര്‍ ലൊക്കേഷനില്‍ പ്രതിഷേധം. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഈ ബോര്‍ഡ് അണിയറക്കാര്‍ മാറ്റി. ഇമ്രാന്‍ ഹാഷ്മി നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ നിലവിലെ ഷെഡ്യൂള്‍ ഹരിദ്വാറിലാണ് പുരോഗമിക്കുന്നത്. ഇവിടെനിന്നുള്ള ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രദേശവാസികളും വിവിധ ഹിന്ദുസംഘടനകളിലെ അംഗങ്ങളും പ്രതിഷേധവുമായി സെറ്റിലേക്ക് എത്തിയത്. ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റില്‍ ഒരു സൈന്‍ബോര്‍ഡില്‍ കഫെ ആന്‍ഡ് ബാര്‍ എന്ന് ആലേഖനം ചെയ്തിരുന്നു. ബാര്‍ എന്ന് രേഖപ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ആത്മീയമായി പ്രാധാന്യമുള്ള നഗരമായ ഹരിദ്വാര്‍ മദ്യത്തിന് സമ്പൂര്‍ണ്ണ നിരോധനമുള്ള ഇടമാണെന്നും അവിടെ ഇത്തരത്തില്‍ ഒരു ബോര്‍ഡ് വച്ചതിലൂടെ ചിത്രത്തിന്‍റെ അണിയറക്കാര്‍ മതവികാരത്തെ വ്രണപ്പെടുത്തുകയാണെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള നിര്‍മ്മിതി ആണെങ്കിലും അത് അനുതിചമാണെന്നും ബോര്‍ഡ് ഉടന്‍ നീക്കണമെന്നും പ്രതിഷേധവുമായെത്തിയവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ബാര്‍ എന്ന് എഴുതിയ ബോര്‍ഡ് നീക്കാന്‍ അണിയറക്കാര്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധത്തിന് അവസാനമായത്. വൈകാതെ ചിത്രീകരണം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തു.

 

 

അതേസമയം ആവാരാപന്‍ 2 ആണ് ഇമ്രാന്‍ ഹാഷ്മിയുടെ അടുത്ത ചിത്രം. ഈ വര്‍ഷം ഓഗസ്റ്റ് 14 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 2007 ല്‍ പുറത്തിറങ്ങിയ ആവാരാപന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. അതേസമയം സോളോ റിലീസ് അല്ല മറിച്ച് വലിയൊരു ബോക്സ് ഓഫീസ് യുദ്ധത്തിന് നടുവിലേക്കാണ് ആവാരാപന്‍ 2 എത്തുക. സണ്ണി ഡിയോള്‍ നായകനാവുന്ന ബത്‍വാര 1947 എന്ന ചിത്രവും അതേദിവസമാണ് എത്തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ധ്യാൻ ശ്രീനിവാസന്റെ സീക്രട്ട് ഓഫ് കലിംഗ, പുതിയ റിലീസ് തിയ്യതി പുറത്ത്
'ആ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് പരി​ഗണിക്കണം'; സല്‍മാന്‍ ഖാന്‍റെ അയല്‍വാസിയോട് കോടതി