വമ്പൻ പ്രഖ്യാപനം, 'കെജിഎഫ്' നിര്‍മാതാക്കളുടെ ചിത്രത്തില്‍ ഫഹദും അപര്‍ണാ ബാലമുരളിയും

Published : Sep 30, 2022, 11:47 AM ISTUpdated : Jan 13, 2023, 08:46 AM IST
വമ്പൻ പ്രഖ്യാപനം, 'കെജിഎഫ്' നിര്‍മാതാക്കളുടെ ചിത്രത്തില്‍ ഫഹദും അപര്‍ണാ ബാലമുരളിയും

Synopsis

'കെജിഎഫ്' നിര്‍മാതാക്കളുടെ ചിത്രത്തിന്റെ പ്രഖ്യാപനം മലയാളികള്‍ക്ക് ആഘോഷമാകുകയാണ്.  

രാജ്യമൊട്ടാകെ കന്നഡയുടെ കീര്‍ത്തിയറിച്ച ചിത്രമാണ് 'കെജിഎഫ്'. യാഷിനെ പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാറാക്കിയ ചിത്രം. 'കെജിഎഫ്' പേരെടുത്തപ്പോള്‍ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസും രാജ്യമൊട്ടാകെ പരിചിതമായി. ഹൊംബാളെ ഫിലിംസിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ മലയാളികള്‍ക്ക് ആഘോഷമാകുകയാണ്.

മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദും അപര്‍ണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ നായികാനായകൻമാര്‍.  പവൻ കുമാറിന്റെ സംവിധാനത്തില്‍ 'ധൂമം' എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു.  പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം.

പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. 'ടൈസണ്‍' എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഓഗസ്റ്റ് 11ന് ഒടിടിയിലും ചിത്രം സ്ട്രീമിം​ഗ് ചെയ്തിരുന്നു. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'യോദ്ധ' എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്‍മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും 'മലയൻകുഞ്ഞിന്' ഉണ്ട്.  തമിഴില്‍ 'വിക്രം' എന്ന സിനിമയാണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. കമല്‍ഹാസൻ നായകനായ ചിത്രത്തില്‍ ഫഹദിന്റെ അഭിനയവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

Read More: വില്ലു കുലച്ച് പ്രഭാസ്, 'ആദിപുരുഷി'ന്റെ പുത്തൻ പോസ്റ്റര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് അനുമദി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്