ഇതുവരെ കണ്ടതല്ല ആക്ഷന്‍! ഹോങ്കോങ് സിനിമയിലെ 1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം ഇന്ത്യയിലേക്ക്; ട്രെയ്‍ലര്‍

Published : Jan 13, 2025, 07:07 PM IST
ഇതുവരെ കണ്ടതല്ല ആക്ഷന്‍! ഹോങ്കോങ് സിനിമയിലെ 1000 കോടി ക്ലബ്ബ് വിസ്‍മയ ചിത്രം ഇന്ത്യയിലേക്ക്; ട്രെയ്‍ലര്‍

Synopsis

മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം

ഇന്ത്യന്‍ സിനിമകളുടെ മാര്‍ക്കറ്റ് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ബോളിവുഡിന് മാത്രം പ്രാപ്യമായിരുന്ന ചില വിദേശ മാര്‍ക്കറ്റുകള്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നിലും തുറക്കുന്നുണ്ട്. ആര്‍ആര്‍ആര്‍ പാശ്ചാത്യലോകത്ത് നേടിയ വലിയ സ്വീകാര്യതയും തമിഴ് ചിത്രം മഹാരാജയുടെ ചൈനീസ് റിലീസുമൊക്കെ ഇതിന് ഉദാഹരണം. എന്നാല്‍ ഹോളിവുഡ് ഒഴികെ ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെടുന്ന വിദേശ ഭാഷാ ചിത്രങ്ങള്‍ താരതമ്യേന കുറവാണ്. ഇപ്പോഴിതാ മറ്റൊരു വിദേശഭാഷയില്‍ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ച ചിത്രം ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്. ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രമാണ് ഇന്ത്യന്‍ ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നത്.

ഹോങ്കോങിലും ചൈനയിലും 2024 മെയ് മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ആഭ്യന്തര വിപണിയില്‍ നേടിയ വന്‍ സ്വീകാര്യതയ്ക്ക് പിന്നാലെ യുഎസ്, യുകെ, ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നിങ്ങനെ നിരവധി വിദേശ മാര്‍ക്കറ്റുകളിലേക്കും പറന്നു. അവിടെയൊക്കെ മികച്ച കളക്ഷനും സ്വന്തമാക്കി. ഇതുവരെയുള്ള ആഗോള ഗ്രോസ് 1000 കോടിയോടടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നുമാണ് ഈ ചിത്രം.

ഹോങ്കോങ് വാരിയേഴ്സ് എന്ന പേരിലാണ് ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തുക. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തുക. ജനുവരി 24 നാണ് ഇന്ത്യന്‍ റിലീസ്. റിലീസിന് മുന്നോടിയായി ഇന്ത്യന്‍ ഭാഷകളിലെ ട്രെയ്‍ലറും വിതരണക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. സമീപകാല ഇന്ത്യന്‍ സിനിമയില്‍ ആക്ഷന്‍ ചിത്രങ്ങള്‍ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹോങ്കോങ് വാരിയേഴ്സും ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമോ എന്നറിയാന്‍ അല്‍പം കാത്തിരിക്കണം.

ALSO READ : വീണ്ടും ഔസേപ്പച്ചന്‍ മാജിക്; 'ബെസ്റ്റി'യിലെ വീഡിയോ ഗാനം

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ