ആകെ ചെലവായത് 2 കോടി, റാങ്കുകാരിക്ക് വിജയ് സമ്മാനിച്ചത് ‍ഡയമണ്ട് നെക്ലേസ്, വില 10 ലക്ഷം?

Published : Jun 21, 2023, 09:32 AM ISTUpdated : Jun 21, 2023, 09:38 AM IST
ആകെ ചെലവായത് 2 കോടി, റാങ്കുകാരിക്ക് വിജയ് സമ്മാനിച്ചത് ‍ഡയമണ്ട് നെക്ലേസ്, വില 10 ലക്ഷം?

Synopsis

ചടങ്ങിനായി രണ്ട് കോടിയോളം രൂപ ചെലവായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്ത്യയൊട്ടാകെ ഒട്ടനവധി ആരാധകരുള്ള താരമാണ് വിജയ്. പരിഹാസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് ഇന്ന് തെന്നിന്ത്യയുടെ ഇളയ ദളപതിയായി വിജയ് വളർന്നതിന് കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്. അതിനായി വലിയ പ്രയത്നം തന്നെ അദ്ദേഹത്തിന് വേണ്ടി വന്നു. ഇന്ന് ഏറ്റവും മൂല്യമേറിയ താരമായി വിജയ് ഉയർന്ന് നിൽക്കുമ്പോൾ ഓരോ ആരാധകനും അഭിമാനനിമിഷമാണ്. ഏതാനും നാളുകൾക്ക് മുൻപാണ് പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയിയുടെ ആരാധകർ ഒരു പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ അവസരത്തിൽ പരിപാടിക്കായി ചെലവായി തുക വിവരങ്ങളാണ് പുറത്തുവരുന്നത്. 

ചടങ്ങിനായി രണ്ട് കോടിയോളം രൂപ ചെലവായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർത്ഥികളുടെ യാത്ര, ഭക്ഷണം ഇൻസെന്റീവുകൾ ഉൾപ്പടെയുള്ള കണക്കാണിത്. ഹാൾ വാടകമാത്രം 40 ലക്ഷം ആയെന്നാണ് വിവരം. 
ഇതിന് പുറമെ ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ നന്ദിനി എന്ന വിദ്യാർത്ഥിനിക്ക് ഡയമണ്ട് നെക്ലേസ് ആണ് വിജയ് സമ്മാനിച്ചത്. ഇതിന് ഏകദേശം 10 ലക്ഷം രൂപ വില വരുമെന്നാണ് വിവരം. 

നന്ദിനിയെയും മാതാപിതാക്കളെയും വേദിയിൽ ഒരുമിച്ച് ക്ഷണിച്ചാണ് വിജയ് ആദരിച്ചത്. തമിഴ് ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും നൂറിൽ നൂറ്​​മാർക്ക് നേടിയ നന്ദിനി സംസ്ഥാന തലത്തിൽ തന്നെ ഒന്നാം റാങ്ക് നേടിയിരുന്നു. 
നന്ദിനിയുടെ അച്ഛൻ ശരവണകുമാർ മരപ്പണിക്കാരനാണ്. അമ്മ ഭാനുപ്രിയ വീട്ടമ്മയാണ്. നെക്ലേസ് അമ്മ

പെൺകുട്ടിയെയും മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിച്ച വിജയ് നെക്ലെസ് അമ്മ ബാനുപ്രിയയ്ക്കു കൈമാറി. അമ്മയാണ് മകളുടെ കഴുത്തിൽ മാല അണിയിച്ചത്.  ശേഷം വിജയ് നന്ദിനിയോടും കുടുംബത്തോടും കുശലം പറയുകയും ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു.

'എനിക്ക് 2 പെൺമക്കളാണ്, ജുനൈസ് പറയുന്നത് കേട്ട് അവരുടെ ഭാവിയെ കുറിച്ച് ആകുലപ്പെടില്ല, റിയാക്ട് ചെയ്യും'

1500 ഓളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി നീലങ്കരൈ ആർകെ കൺവെൻഷൻ സെന്ററിൽ വച്ചാണ് നടന്നത്. രാവിലെ 8.30ന് തുടങ്ങിയ പരിപാടി പതിമൂന്ന് മണിക്കൂർ നീണ്ട് നിന്നിരുന്നു. ഒരിക്കൽ പോലും ഇരിക്കാതെ വേദിയിൽ തന്നെ വിജയ് നിന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍