'സുരേശന്‍റെയും സുമലത'യുടെയും മ്യൂസിക് റൈറ്റ്സ് സോണിക്ക്; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

Published : Dec 29, 2023, 09:16 PM IST
'സുരേശന്‍റെയും സുമലത'യുടെയും മ്യൂസിക് റൈറ്റ്സ് സോണിക്ക്; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

Synopsis

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു

2022 ലെ സംസ്ഥാന ഫിലിം അവാർഡുകളിൽ ഏഴെണ്ണം നേടി ശ്രദ്ധ നേടിയ 'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.  രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്കാണ് അടുത്തിടെ സോണി മ്യൂസിക് സ്വന്തമാക്കിയത്. എട്ട് പാട്ടുകളാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലുള്ളത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളുമൊത്ത് ചാക്കോച്ചൻ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷത ചിത്രത്തിന് അവകാശപെടാനാകുന്ന ഒന്നാണ്. ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, സബിൻ ഊരാളുക്കണ്ടി എന്നിവര്‍ ചായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ കെ കെ മുരളീധരൻ, എഡിറ്റർ ആകാശ് തോമസ്, മ്യൂസിക് ഡോൺ വിൻസെന്‍റ്, ക്രിയേറ്റീവ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ആർട്ട് ഡയറക്ഷൻ ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, ലിറിക്സ് വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ, മേക്കപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫേഴ്‌സ് ഡാൻസിങ് നിഞ്ച, കാവ്യ, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് ആതിര ദില്‍ജിത്ത്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : വരുന്നത് ലിജോ ഒരുക്കുന്ന വിസ്‍മയം തന്നെ, ഇതാ തെളിവ്; 'വാലിബനി'ലെ 'റാക്ക് പാട്ട്' എത്തി, പാടിയത് മോഹന്‍ലാല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രണ്ട് സിനിമകളും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി..'; ജന നായകൻ- പരാശക്തി ക്ലാഷിനെ കുറിച്ച് ശിവകാർത്തികേയൻ
മുസ്‌തഫിസൂറിനെ ടീമിലെടുത്തു; ഷാരൂഖ് ഖാന്റെ 'നാവ് അരിയുന്നവർക്ക്' ഒരുലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ്