ഋതിക് ഘട്ടക് ചലച്ചിത്രമേള നാല് മുതല്‍, മലയാളത്തിലും സബ്‍ടൈറ്റില്‍

Web Desk   | Asianet News
Published : Nov 03, 2020, 02:45 PM IST
ഋതിക് ഘട്ടക് ചലച്ചിത്രമേള നാല് മുതല്‍, മലയാളത്തിലും സബ്‍ടൈറ്റില്‍

Synopsis

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളമാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളത്തിന്റെ ആഭിമുഖ്യത്തിൽ  ചലച്ചിത്ര സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ  95 ആം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സിനിമകൾ ഉൾപ്പെടുത്തി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. 2020 നവംബർ നാല് മുതൽ ഒമ്പ് വരെ ആറു ദിവസങ്ങളിലായി ഋതിക് ഘട്ടക്കിന്റെ അഞ്ച് സിനിമകളും, അദ്ദേഹത്തിൻ്റെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച ഒരു ചിത്രവുമാണ് പ്രദർശിപ്പിക്കുക. ഘട്ടക്കിന്റെ അജാന്ത്രിക്,  മേഘെ ധക്ക താര, കോമൾ ഗാന്ധാർ, സുബർണ്ണരേഖ, ജുക്തി താക്കോ ഓർ ഗാപ്പോ എന്നീ ചിത്രങ്ങളും കമലേശ്വർ മുഖർജി 2013 ൽ സംവിധാനം ചെയ്‍ത ഘട്ടക്കിന്റെ ബയോപിക് 'മേഘെ ധക്ക താര' യുമാണ് ഘട്ടക് മേളയിൽ പ്രദർശിപ്പിക്കുക. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ഉപശീർഷകങ്ങൾ തയ്യാറാക്കിയാണ് മേള ഒരുക്കുന്നത്. ആവശ്യക്കാർക്ക് ഉചിതമായ ഉപശീർഷകങ്ങൾ തെരഞ്ഞെടുക്കാനാവും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഘട്ടക്കിന്റെ പ്രധാന ചിത്രങ്ങളെല്ലാം ഒരു പ്രാദേശിക ഭാഷയിൽ ഉപശീർഷകങ്ങൾ നൽകി പ്രദർശിപ്പിക്കുന്നത്.

പ്രമുഖ ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമായ അമ്യത് ഗാംഗർ നവം. നാലിന് വൈകുന്നേരം ആറ് മണിക്ക് മേള ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ്, ജോഷി ജോസഫ്, ഡോ. വി മോഹനകൃഷ്‍ണൻ, കെ രാമചന്ദ്രൻ, എം എസ് ശ്രീകല, രോഷ്നി സ്വപ്‍ന എന്നിവർ വിവിധ സിനിമകൾ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കും.  ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ഘട്ടക്കിന്റെ സിനിമകളെക്കുറിച്ചുള്ള ഓപ്പൺ ഫോറത്തിൽ ഘട്ടക്കിൻന്റെ കുടുംബവുമായും ട്രസ്റ്റുമായും അടുത്ത ബന്ധമുള്ള  ഷാജി ചെന്നെ സംബന്ധിക്കും. നവം. 10ന്  വൈകുന്നേരം ഏഴ് മണിക്ക് ഫെസ്റ്റിവൽ റിവ്യൂ സംഘടിപ്പിക്കും.

വിഭജനത്തിന്റെയും പലായനത്തിൻ്റെയും  പൗരത്വത്തിന്റെയും പ്രശ്‍നങ്ങൾ സജീവമാകുന്ന വർത്തമാനകാലത്ത് ഘട്ടക്കിൻ്റെ സിനിമകളിലെ രാഷ്ട്രീയവും സാമൂഹിക യാഥാർഥ്യങ്ങളും കൂടുതൽ പ്രസക്തമാകുന്നു എന്ന തിരിച്ചറിവാണ് ഘട്ടക്കിന്റെ ചിത്രങ്ങളുടെ പ്രദർശനത്തെ സവിശേഷമാക്കുന്നത്.

ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരളത്തിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ffsikeralam.online എന്ന സൈറ്റിലാണ് പ്രദർശനം നടക്കുക. മേളയെക്കുറിച്ചുള്ള മറ്റ് വാർത്തകൾക്കായി https://ffsikeralam.online സന്ദർശിക്കുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും', നമ്പർ സഹിതം പൊലീസിൽ പരാതി നൽകാൻ ഭാഗ്യലക്ഷ്മി
ജഗത് മുരാരിയുടെ ജീവിതം പറയുന്ന ‘ദ മേക്കർ ഓഫ് ഫിലിം മേക്കേഴ്സ്’ പ്രകാശനം ചെയ്തു