ഹൃത്വിക് റോഷന്‍റെ ഫൈറ്ററിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

Published : Jan 24, 2024, 07:55 AM IST
ഹൃത്വിക് റോഷന്‍റെ ഫൈറ്ററിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

Synopsis

ഫൈറ്ററിന്റെ റിലീസിന് മാത്രം 3.7 കോടിയിലധികം ടിക്കറ്റ് ബുക്കിംഗില്‍ നിലവില്‍ ലഭിച്ചിച്ചിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. 

ദുബായ്: ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ഫൈറ്റര്‍ സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്. ട്രേഡ് അനലിസ്റ്റും നിർമ്മാതാവുമായ ഗിരീഷ് ജോഹർ പറയുന്നതനുസരിച്ച് യുഎഇ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഫൈറ്റർ റിലീസ് തടഞ്ഞിരിക്കുകയാണ്. 

യുഎഇ ഒഴികെയുള്ള രാജ്യങ്ങളിലെ സെന്‍സറില്‍ ഫൈറ്റര്‍ പരാജയപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ ഏത് കാരണത്താലാണ് പ്രദര്‍ശന വിലക്ക് എന്ന് വ്യക്തമല്ല. അതേ സമയം വീണ്ടും സെന്‍സറിന് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ ഫൈറ്റര്‍ നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. നാളെ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഫൈറ്ററിന്റെ റിലീസിന് മാത്രം 3.7 കോടിയിലധികം ടിക്കറ്റ് ബുക്കിംഗില്‍ നിലവില്‍ ലഭിച്ചിച്ചിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഛായാഗ്രാഹണം സത്‍ചിത് പൗലോസാണ്. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍ക്കും നിര്‍ണായക വേഷത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പഠാന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ കഥയാണ് പറയുന്നത്. മിര്‍മാക്സ്, വയകോം 18 എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ഹൃത്വിക് റോഷൻ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ചു ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

കണ്ണീരോടെ അമ്മ വേഷത്തിൽ സൂര്യ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ ആശംസയോടെ ആരാധകർ

ഒസ്‌കാര്‍ അവാര്‍ഡ്: നോമിനേഷനുകള്‍ പ്രഖ്യാപിച്ചു, ഓപ്പണ്‍ ഹൈമറിന് 13 നോമിനേഷനുകള്‍
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അന്ന് റൂമര്‍, ഇന്ന് കണ്‍മുന്നില്‍; സംതിംഗ് ഈസ് കുക്കിംഗ്? തെലുങ്ക് മാധ്യമങ്ങള്‍ക്ക് പറയാനുള്ളത്
പെങ്കാലയ്ക്ക് ചിപ്പി എത്തിയേ..! എത്ര വ‍ർഷമായി എന്ന ചോദ്യത്തിന് മറുപടി, എല്ലാം നന്നായിട്ട് പോകണമെന്നുള്ള പ്രാർഥനയെന്നും താരം