'അവിശ്വസനീയം, ബ്രഹ്‍മാസ്‍ത്ര വീണ്ടും കാണണം', വാനോളം പ്രശംസിച്ച് ഹൃത്വിക് റോഷൻ

Published : Sep 10, 2022, 05:03 PM IST
'അവിശ്വസനീയം, ബ്രഹ്‍മാസ്‍ത്ര വീണ്ടും കാണണം', വാനോളം പ്രശംസിച്ച് ഹൃത്വിക് റോഷൻ

Synopsis

'ബ്രഹ്‍മാസ്‍ത്ര' കണ്ട ഹൃത്വിക് റോഷന് പറയാനുള്ളത്.

രണ്‍ബീര്‍ കപൂര്‍ നായകനായ 'ബ്രഹ്‍മാസ്‍ത്ര' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു വിഭാഗം പ്രേക്ഷകര്‍ ഗംഭീര ചിത്രമെന്ന് വാഴ്ത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ നിരാശജനകം എന്ന പ്രതികരണമാണ് 'ബ്രഹ്‍മാസ്‍ത്ര'യെ കുറിച്ച് നടത്തുന്നത്. നടൻ ഹൃത്വിക് റോഷൻ ബ്രഹ്‍മാസ്‍ത്രയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

അവിശ്വസനീയം എന്ന് ചിത്രത്തെ പുകഴ്‍ത്തിയ ഹൃത്വിക് റോഷൻ തന്നിലെ സിനിമാ വിദ്യാര്‍ഥിക്ക് 'ബ്രഹ്‍മാസ്‍ത്ര' ഒന്നുകൂടി കാണം എന്ന് പറയുന്നു. ആക്ഷൻ, ഗ്രേഡിംഗ്, ബിജിഎം, വിഎഫ്എക്സ്, സൗണ്ട് ഡിസൈൻ എല്ലാം ഗംഭീരം. വളരെ നല്ലത്. താൻ ഒരുപാട് ആസ്വദിച്ചു എന്നും ഹൃത്വിക് റോഷൻ എഴുതിയിരിക്കുന്നു.

'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്.  രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള  ചിത്രമായ 'ബ്രഹ്‍മാസ്‍ത്ര' ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയിരിക്കുന്നത്. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.  ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിച്ചത്.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തിയത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തി. മൗനി റോയ്, ഡിംപിള്‍ കപാഡിയ, സൗരവ് ഗുര്‍ജാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More : എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രം കെങ്കേമമാക്കാൻ എസ് ജെ സൂര്യയും

PREV
click me!

Recommended Stories

30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍
'മനസറിഞ്ഞ് സന്തോഷിക്കുന്നത് അപൂർവ്വം, അമൂല്യമാണത്, കര്‍മയില്‍ കുറച്ച് വിശ്വാസം': ശ്രദ്ധനേടി ഭാവനയുടെ വാക്കുകൾ