കാമുകി സബാ ആസാദ് പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുമായി ഹൃത്വിക്

Published : Jun 15, 2023, 07:06 PM IST
കാമുകി സബാ ആസാദ് പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുമായി ഹൃത്വിക്

Synopsis

ഹൃത്വിക് റോഷനും സബാ ആസാദും പ്രണയത്തിലാണ് എന്നത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

ഹൃത്വിക് റോഷനും സബാ ആസാദും പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഹൃത്വിക്കും സബയും ഡേറ്റിംഗ് നടത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. സബാ ആസാദ് പങ്കുവെച്ച ഒരു ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹൃത്വിക് റോഷൻ. ഹൃദയ ചിഹ്‍നമാണ് ഹൃത്വിക് സബയുടെ ഫോട്ടോയ്‍ക്ക് കമന്റായി ഇട്ടിരിക്കുന്നത്.

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രം 'ഫൈറ്റര്‍' അടുത്തിടെ തുടങ്ങിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. ദീപിക പദുക്കോണ്‍ ആണ് നായിക. എയര്‍ഫോഴ്‍സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.

 

ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്. മൊത്തം 5640 സ്ക്രീനുകളിലായിട്ടായിരുന്നു ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു.

Read More: ബിഗ് ബോസ് മത്സരാര്‍ഥികളെ ഇഷ്‍ടപ്പെടാൻ കാരണം ഇതൊക്കെയാണോ?

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക