'അല്ലു അർജുനല്ല അപകടത്തിന് കാരണം'; കേസ് പിൻവലിക്കാനൊരുങ്ങി മരിച്ച യുവതിയുടെ ഭർത്താവ്

Published : Dec 13, 2024, 05:20 PM ISTUpdated : Dec 13, 2024, 08:08 PM IST
'അല്ലു അർജുനല്ല അപകടത്തിന് കാരണം'; കേസ് പിൻവലിക്കാനൊരുങ്ങി മരിച്ച യുവതിയുടെ ഭർത്താവ്

Synopsis

അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്ന് രേവതിയുടെ ഭർത്താവ് ഭാസ്കർ

ഹൈദരാബാദ്: ചലച്ചിത്ര താരം അല്ലു അർജുന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് കേസ് പിൻവലിക്കാൻ തയ്യാറായി മരിച്ച യുവതിയുടെ ഭർത്താവ്. അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്ന് രേവതിയുടെ ഭർത്താവ് ഭാസ്കർ പ്രതികരിച്ചു. "അല്ലു അർജുന്റെ അറസ്റ്റിനെ കുറിച്ച് എനിക്ക് അറിയില്ല. കേസ് പിൻവലിക്കാൻ ഞാൻ തയ്യാറാണ്. എൻ്റെ ഭാര്യ മരിച്ച തിക്കിലും തിരക്കിലും അല്ലു അർജുന് ഒരു ബന്ധവുമില്ല"എന്നാണ് ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞത്. 

ഇന്ന് ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അറസ്റ്റ് ചെയ്തത്. അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്‍റ്, അല്ലുവിന്‍റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്‍, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

പുഷ്പ 2വിന്റെ റിലീസ് ദിന തലേന്ന് അതായത് ഡിസംബർ 4ന്, പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 39 വയസുകാരിയായ  രേവതി മരിച്ചത്. തിക്കിലും തിരക്കിലും പെട്ട്  വീണ് പോയ രേവതിയ്ക്ക്, പൊലീസ് എത്തി സിപിആർ നൽകിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രേവതിയുടെ ഒന്‍പത് വയസായ മകന്‍ ശ്രീ തേജ് ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്‍ജുന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

 

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍