
ഭദ്രന്‍ എന്ന സംവിധായകനെ പരാമര്‍ശിക്കുമ്പോള്‍ ഭൂരിഭാഗം സിനിമാപ്രേമികളും ആദ്യം ഓര്‍ക്കുന്ന പേരാണ് സ്ഫടികം. ഭദ്രന്‍റേതായി പല ജനപ്രിയ ചിത്രങ്ങളും ഉണ്ടെങ്കിലും സ്ഫടികം പ്രേക്ഷക മനസ്സുകളില്‍ നേടിയ സ്ഥാനം അവയ്ക്കൊന്നും അവകാശപ്പെടാനില്ല. സ്ഫടികത്തെക്കുറിച്ചുള്ള തന്‍റെ പലകാല അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭദ്രന്‍ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി നല്‍കുകയാണ് ഭദ്രന്‍.
ഭദ്രന്‍റെ കുറിപ്പ്
സ്‌ഫടികം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയായ അന്ന് ഞാൻ ഒരു പോസ്റ്റ് ഇടുകയുണ്ടായി. ആ ചലച്ചിത്രത്തെ വാനോളം സ്നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർ, മനുഷ്യരുടെ പിറന്നാൾ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഞാൻ കാണുകയുണ്ടായി. അതിൽ ഒരു വിരുതന്റെ പോസ്റ്റ് വളരെ രസാവഹമായി തോന്നി. "പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ? ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാൻ അറിയാതെ ആണ് എന്ന് അയാൾ കണക്കുകൂട്ടിയെങ്കിൽ തെറ്റി.
സ്‌ഫടികം സിനിമയെ കുറിച്ച് വാചാലം ആകാൻ ഞാൻ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ, റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അത് കാണാൻ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന് ആരാധകർ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാൻ അന്ന് കാണാതെ പോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകർ മനസിലാക്കുക.
ഈ സിനിമ ഒരിക്കൽക്കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശം തന്നെ ബിഗ് സ്‌ക്രീനിൽ കാണാത്ത പതിനായിരകണക്കിന് ആൾക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ. അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടുവരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കുകൂടി വേണ്ടിയുള്ള ഒരു കരുതിവെക്കൽ കൂടി ആണ് ഈ ഉദ്യമം. "എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിൻ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറുനിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങൾ കണികാണാൻ കൂടിയാണ്.... ", സ്നേഹത്തോടെ ഭദ്രൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ