'സുശാന്ത് കൊല്ലപ്പെട്ടതാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല', വ്യക്തമാക്കി അങ്കിത ലോഖണ്ഡെ

By Web TeamFirst Published Sep 10, 2020, 9:46 AM IST
Highlights

സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിന് പിന്നാലെയാണ് അങ്കിതയുടെ ട്വീറ്റ്.
 

മുംബൈ: നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് താരത്തിന്റെ മുന്‍കാമുകിയും നടിയുമായ അങ്കിത ലോഖണ്ഡെ. സുശാന്തിന്റെ മരണത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും പവിത്ര റിഷ്ത എന്ന സീരിയലില്‍ സുശാന്തിന്റെ സഹതാരമായിരുന്ന അങ്കിത പറഞ്ഞു. 2016 വരെ ഇരുവരും പ്രണയത്തിലായിരുന്നു. 

സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തിയുടെ അറസ്റ്റിന് പിന്നാലെയാണ് അങ്കിതയുടെ ട്വീറ്റ്. ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്. റിയയാണ് സുശാന്തിന്റെ ആത്മഹത്യക്ക് കാരണമെന്ന് സുശാന്തിന്റെ കുടുംബം ആരോപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണങ്ങളുടെ ഭാഗമായി റിയക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. 

🙏🏻 pic.twitter.com/Hu985iz6Od

— Ankita lokhande (@anky1912)
click me!