
മലയാളികൾക്ക് സുപരിചിതരായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇപ്പോൾ പൊതുപ്രവർത്തനവുമായി തിരക്കിലാണ് കൃഷ്ണകുമാറെങ്കിൽ ബിസിനസും മോഡലിങ്ങും വ്ളോഗിങ്ങുമൊക്കെയായി സോഷ്യൽ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ് ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും. അടുത്തിടെയാണ് ദിയ കൃഷ്ണക്ക് മകൻ പിറന്നത്. നിയോം എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് മകനെ വീട്ടിൽ വിളിക്കുന്നതെന്നും ദിയ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഓമിയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.
''എപ്പോഴും ഓമിക്കൊപ്പം ആയിരിക്കാനാണ് ഓസിക്ക് (ദിയ കൃഷ്ണ) ഇഷ്ടം. ഓസി അത് നന്നായി ആസ്വദിക്കുന്നുണ്ട്. ഓസിയുടെ കരുതൽ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അമ്മു (അഹാന) ജനിച്ചപ്പോൾ ഞാനും അങ്ങനെ തന്നെയായിരുന്നു. അമ്മു എപ്പോഴും എന്റെ കൂടെ തന്നെയായിരിക്കണം എന്നായിരുന്നു. ഞാൻ വളരെ പൊസസീവുമായിരുന്നു. നമ്മളോട് കുട്ടിക്ക് തോന്നുന്ന ഒരു അറ്റാച്ച്മെന്റുണ്ടല്ലോ, അത് ആദ്യമായി അനുഭവിക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. എപ്പോഴും കുഞ്ഞിനെ കെെയിലെടുക്കാൻ തോന്നും. ഓസിയും ഇപ്പോൾ അത് എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കുകയാണ്. വേറൊന്നും ചിന്തിക്കാതെ എപ്പോഴും കുഞ്ഞിനൊപ്പമാണ് ഓസി. അവർ തമ്മിലുള്ള ബോണ്ട് സ്ട്രോങ്ങ് ആകുന്ന സമയമാണ്. കുഞ്ഞിന് സുഖമില്ലാതെ കുറച്ചുനാൾ കിടന്നത് കൊണ്ട് ഇപ്പോൾ അധികം ശ്രദ്ധ വേണം.
രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞാകുമ്പോൾ ആദ്യം തോന്നിയ അത്രയും തോന്നില്ല. മാത്രവുമല്ല അത്രത്തോളം നമുക്ക് പറ്റില്ല. ഓസി ജനിച്ചപ്പോൾ അമ്മുവുണ്ട്. എനിക്ക് അമ്മുവിന്റെ കാര്യങ്ങളും നോക്കണം. ഇഷാനി ജനിച്ചപ്പോളേക്കും അമ്മുവിന്റെയും ഓസിയുടെയും കാര്യങ്ങൾ നോക്കണം. മൂത്ത കുട്ടിയാകുമ്പോൾ നമ്മളും കുഞ്ഞും മാത്രമുള്ള ലോകമാണ്'', സിന്ധു കൃഷ്ണ വ്ളോഗിൽ പറഞ്ഞു.