'അത് റീമേക്ക് ചെയ്യാന്‍ അമലിനോട് ഞാന്‍ ഏറെക്കാലമായി അഭ്യര്‍ഥിക്കുന്നു'; മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ഫഹദ്

Published : Jul 24, 2025, 09:41 AM IST
i want amal neerad to remake season movie says fahadh faasil mohanlal padmarajan

Synopsis

തന്‍റെ പ്രിയ ചിത്രങ്ങളെക്കുറിച്ച് ഫഹദ്

മലയാളി സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള സംവിധായകന്‍- നടന്‍ കോമ്പിനേഷനാണ് അമല്‍ നീരദ്- ഫഹദ് ഫാസില്‍. രണ്ട് ചിത്രങ്ങളിലേ ഇവര്‍ ഒരുമിച്ചിട്ടുള്ളൂവെങ്കിലും ആ രണ്ട് ചിത്രങ്ങളും ഇറങ്ങിയ സമയത്ത് ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്നു. 2014 ല്‍ പുറത്തെത്തിയ ഇയ്യോബിന്‍റെ പുസ്തകവും 2018 ല്‍ പുറത്തിറങ്ങിയ വരത്തനുമാണ് അമലിന്‍റെ സംവിധാനത്തില്‍ ഫഹദ് നായകനായ ചിത്രങ്ങള്‍. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ അന്‍വര്‍ റഷീദ് ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളുടെ ഛായാഗ്രഹണവും അമല്‍ നീരദ് നിര്‍വ്വഹിച്ചിട്ടുണ്ട്. ആന്തോളജി ചിത്രം 5 സുന്ദരികളിലെ ആമി എന്ന ചിത്രവും ട്രാന്‍സുമാണ് അത്. ഇപ്പോഴിതാ അമല്‍ നീരദിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു പ്രോജക്റ്റിനെക്കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍.

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ഫഹദ് വെളിപ്പെടുത്തിയത്. സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞ ചിത്രങ്ങള്‍ ഇവയാണ്.

1. മിലി (ഹൃഷികേശ് മുഖര്‍ജിയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍ നായകനായി 1975 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം)

2. ജോണി (രജനികാന്തിനെ നായകനാക്കി മഹേന്ദ്രന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം, 1980)

3. സീസണ്‍ (മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത മലയാള ചിത്രം, 1989)

4. മലേന (ഇറ്റാലിയന്‍ സംവിധായകന്‍ ജുസെപ്പെ തൊര്‍ണത്തോറെ ഒരുക്കിയ ചിത്രം, 2000)

5. ഇല്‍ പോസ്റ്റിനോ: ദി പോസ്റ്റ്മാന്‍ (മൈക്കള്‍ റാഡ്ഫോര്‍ഡ് സംവിധാനം ചെയ്ത ചിത്രം, 1994)

ഇതില്‍ സീസണ്‍ റീമേക്ക് ചെയ്യാനുള്ള ആഗ്രഹമാണ് ഫഹദ് പ്രകടിപ്പിച്ചത്. താന്‍ അതിനായി അമല്‍ നീരദിനോട് ദീര്‍ഘകാലമായി കെഞ്ചുകയാണെന്ന് ഫഹദ് പറയുന്നു.

കോവളം പശ്ചാത്തലമാക്കിയ സീസണിന്‍റെ രചനയും പത്മരാജന്‍റേത് ആയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം മലയാളത്തില്‍ ഏറെ വ്യത്യസ്തതയുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ്. മോഹന്‍ലാല്‍ ജീവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഐറിഷ് അമേരിക്കന്‍ താരം ഗാവിന്‍ പക്കാര്‍ഡ് ആണ് പ്രതിനായകനായി എത്തിയത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും