'ധുരന്ദറിലെ ആ ഗാനം ചിത്രീകരിച്ചത് എന്റെ ആർത്തവദിനങ്ങളിൽ..'; തുറന്നുപറഞ്ഞ് അയേഷ ഖാൻ

Published : Feb 09, 2026, 02:54 PM IST
Ayesha Khan about Shararat song

Synopsis

I was on my period while shooting for Dhurandhar song Shararat reveals Ayesha Khan. 'ധുരന്ദർ' എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'ഷെറാറത്ത്' ഗാനചിത്രീകരണത്തെക്കുറിച്ച് നടി അയേഷ ഖാൻ വെളിപ്പെടുത്തി.

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ 'ധുരന്ദർ' തിയേറ്ററിലെ ഒടിടിയിലും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. ആഗോള തലത്തിൽ 1300 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്ന് കൂടിയായിരുന്നു ധുരന്ദർ. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ഷെറാറത്ത്. 

ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതസംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നൊരുക്കിയ ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ച് അയേഷ ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തന്റെ ആർത്തവ ദിവസങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണമെന്നും ഒരുപാട് ഡാൻസ് ചെയ്ത് തങ്ങൾക്ക് അസ്ഥികൾ വരെ വേദനിക്കാൻ തുടങ്ങിയെന്നും അയേഷ ഖാൻ വെളിപ്പെടുത്തി.

"രണ്ടുദിവസമായിരുന്നു ഷൂട്ടിങ്. നല്ല പണിയുണ്ടായിരുന്നു. എന്റെ ആർത്തവദിനങ്ങളിലായിരുന്നു ഷൂട്ടിങ്. എന്റെ ഏറ്റവും മികച്ച അവസ്ഥയിലായിരുന്നില്ല ഞാൻ. വീർത്തിരിക്കുന്നതുകാരണം ഒട്ടും മികച്ചതായി എനിക്ക് തോന്നിയില്ല. കുറച്ചുകൂടെ നന്നായിരുന്നുവെങ്കിലെന്ന് എനിക്ക് തോന്നി. രണ്ടുദിവസത്തിനുള്ളിൽ തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു." അയേഷ ഖാൻ പറയുന്നു.

"സെറ്റിൽ എന്താണ് സംഭവിക്കുന്നതെന്നും ആരൊക്കെയുണ്ടായിരുന്നുവെന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എനിക്കും ക്രിസ്റ്റലിനും എവിടേയും നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഈ രണ്ടുദിവസത്തിനുള്ളിൽ തന്നെ ആ വിവാഹരംഗങ്ങളും ഷൂട്ട് ചെയ്യേണ്ടിയിരുന്നു. ചെയ്യാൻ കുറേകാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്കൊട്ടും സമയമുണ്ടായിരുന്നില്ല. ഞങ്ങൾ വല്ലാതെ ക്ഷീണിതരായിരുന്നു. ഒരുപാട് ഡാൻസ് ചെയ്ത് ഞങ്ങൾക്ക് അസ്ഥികൾ വേദനിക്കാൻ തുടങ്ങി." അയേഷ ഖാൻ കൂട്ടിച്ചേർത്തു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അയേഷ ഖാന്റെ പ്രതികരണം.

ധുരന്ദർ 2

ഇന്ത്യൻ ബോക്സ് ഓഫീസിൽ 1000 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതി ധുരന്ദറിനാണ്. ബാഹുബലി 2, കെജിഎഫ് 2, പുഷ്പ 2 എന്നീ സിനിമകൾ മാത്രമാണ് ഇതുവരെ 1000 കോടി ​ഗ്രോസ് ഇന്ത്യയിൽ നിന്നും നേടിയിരുന്നത്. ഡിസംബർ 5ന് ആയിരുന്നു ധുരന്ദർ റിലീസ് ചെയ്തത്. 140 കോടിയാണ് ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച പടത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ട്. സ്പൈ ആക്ഷൻ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥയുടെ ബാക്കി ഭാഗം പറയുന്ന 'ധുരന്ധർ 2' മാർച്ച് 19 ന് പുറത്തിറങ്ങും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ആ പ്രഭാസ് ചിത്രത്തിന് സംഭവിച്ചത് എന്താണ്?, യഥാര്‍ഥത്തില്‍ അഭിപ്രായം മാറിയോ?, ഒടിടിയില്‍ നമ്പര്‍ വണ്‍!
'എന്റെ പ്രിയപ്പെട്ട എ.കെ സാർ'; അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ശിവകാർത്തികേയൻ