
കൊച്ചി: സ്കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു ചിത്രമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തിയ 'ഇടിയൻ ചന്തു'. റിലീസായ കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഓരോ കുട്ടികളുടേയും വീടുകളിൽ അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ കുട്ടികളുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്ന് കൂടി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.
കുട്ടികളുടേയും കുടുംബപ്രേക്ഷകരുടേയും പൾസറിഞ്ഞാണ് സംവിധായകൻ ശ്രീജിത്ത് വിജയൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ചന്തുവായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. വില്ലനായെത്തിയ ചന്തു സലിം കുമാറും ഞെട്ടിച്ചു. അതോടൊപ്പം തന്നെ ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിലുണ്ട്.
ആക്ഷൻ വിസ്മയം പീറ്റർ ഹെയ്ൻ ഇതുവരെ കമ്പോസ് ചെയ്തിട്ടില്ലാത്ത തനി നാടൻ തല്ലാണ് സിനിമയുടെ മറ്റൊരാകർഷണം. നഗരങ്ങളെ വിട്ട് നാട്ടിൻ പുറങ്ങളിലെ സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമരുന്ന് മാഫിയയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾതന്നെ ഇതിനെതിരെ എങ്ങനെ പ്രതിരോധം തീർക്കുന്നു എന്നാണ് ഇടിയൻ ചന്തു എന്ന ചിത്രം പറയുന്നത്. ഇന്നത്തെ സമൂഹത്തിന് വേണ്ട മികച്ചൊരു സന്ദേശം കൂടി ചിത്രം നൽകുന്നുണ്ട്. സമീപകാലത്തിറങ്ങിയ ആക്ഷൻ സിനിമകളിൽ സാമൂഹിക പ്രതിബദ്ധതയുള്ളൊരു ചിത്രം എന്ന നിലയിൽ കൂടിയാണ് 'ഇടിയൻ ചന്തു' വേറിട്ടുനിൽക്കുന്നത്.
'നീ പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ.. നല്ല നാടന്‍ ഇടി': ഇടി പൂരമായി 'ഇടിയന്‍ ചന്തു' ടീസര്‍
ഇടിയൻ ചന്തു: ഇടിപ്പടത്തിൽ സ്ത്രീകൾക്കുണ്ട് കാര്യം!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ