
നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തൃക്കാക്കരയില്‍ തനിക്കുള്ള സാധ്യതയെക്കുറിച്ച് ആത്മവിശ്വാസം പങ്കുവച്ച് ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാർ. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് കന്നി വോട്ടർമാർ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധവുമാകും അതിനുള്ള കാരണമെന്നും അല്ലാതെ ഉള്ള പുതുതലമുറ തനിക്കു തന്നെയാണ് വോട്ട് ചെയ്തതെന്നും അഖിൽ മാരാർ പറയുന്നു.
''തൃക്കാക്കര യുഡിഫ് കോട്ടയാണ്.. കോട്ടയിൽ ഭരണവിരുദ്ധ വികാരത്തിന്റെ പേരിൽ വോട്ട് ശതമാനം വർധിക്കേണ്ട സാഹചര്യമില്ല. 25000 ഭൂരിപക്ഷം ഉമ തോമസിന് കിട്ടിയപ്പോൾ 68% ആയിരുന്നു പോളിംഗ്.. ബിജെപിക്ക് 12500 വോട്ടുകൾ. 2016യിൽ 73% പോളിംഗ് ഉണ്ടായിരുന്നപ്പോൾ ബിജെപി ക്ക് 22000 വോട്ടുകൾ കിട്ടിയിരുന്നു.. അതായത് പോളിംഗ് കൂടിയപ്പോൾ ബിജെപി വോട്ടുകൾ കൂടി.. ഇത്തവണ SIR പ്രകാരം കഴിഞ തവണത്തെ വോട്ടർ പട്ടികയിൽ നിന്നും ഏതാണ്ട് 20000ത്തോളം വോട്ടർമാരെ നീക്കി.. ഈ 20000 ത്തിൽ 5000 വോട്ടർമാരും ഉമാ തോമസിന് വോട്ട് ചെയ്തവർ ആവാൻ ആണ് സാധ്യത.. ആ വോട്ടുകൾ കോൺഗ്രസ്സിന് നഷ്ട്ടപെട്ടിട്ടുണ്ട്.. കൂടാതെ പുതുതായി 10000 ത്തോളം വോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്.. ഇതിൽ കന്നി വോട്ടർമാർ ഉമ തോമസിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധവും.. അല്ലാതെയുള്ള പുതു തലമുറ എനിക്ക് തന്നെയാണ് വോട്ട് ചെയ്തിരിക്കുന്നത്..
ഇനി എന്താണ് എനിക്കുള്ള അനുകൂല ഘടകം? അമ്മമാരുടെ, സ്ത്രീകളുടെ നല്ലൊരു ശതമാനം വോട്ടും ഇത്തവണ എനിക്ക് അനുകൂലമായി മാറിയിട്ടുണ്ട്.. എംഎൽഎ വിരുദ്ധ വികാരം എനിക്ക് അനുകൂലമായി മാറിയിട്ടുണ്ട്.. നിക്ഷ്പക്ഷ ജനത എനിക്കോപ്പം നിന്നിട്ടുണ്ട്.. അതിനേക്കാൾ ഉപരി നല്ലൊരു ശതമാനം ബിജെപി അനുഭാവികളും ഇത്തവണ വോട്ട് രേഖപ്പെടുത്തി. അതുകൊണ്ട് തന്നെ ബിജെപി വോട്ടുകൾ മാത്രം 25000 ത്തിന് മുകളിൽ എനിക്ക് ലഭിക്കും.. 20/20 യുടെ വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ഇത്തവണ തൃക്കാക്കരയിൽ ചരിത്രം സൃഷ്ടിക്കപെടും..
10% ത്തിന്റെ പോളിംഗ് വർദ്ധനവ് മാത്രമല്ല വോട്ടിന്റെ വർദ്ധനവും ഉണ്ടായ മണ്ഡലമാണ് തൃക്കാക്കര.. ഇത് പിണറായി വിജയനെ താഴെ ഇറക്കാൻ അല്ല എന്നെ സാമാന്യ ബോധമുള്ളവർക്ക് വിലയിരുത്താൻ കഴിയും.. ഇവിടെ പിണറായി വിരുദ്ധ വോട്ടുകൾ, MLA വിരുദ്ധ വോട്ടുകൾ, നിക്ഷ്പക്ഷ സമൂഹം, മാറ്റം കൊതിക്കുന്ന രാഷ്ട്രീയ അനുഭാവികൾ, യുവതി യുവാക്കൾ ഇവരൊക്കെ NDA യുടെ ഒപ്പം നിന്നതിന്റെ ഫലമായിരിക്കും മെയ് 4..
ഇനി റിസൾട്ട് മറ്റൊന്നായാൽ അതിനുള്ള കാരണം എല്ലാവരും പറയുന്നത് പോലെ സംഘടിതമായി ഒരു മുന്നണിക്ക് വോട്ട് നൽകാൻ മുസ്ലിം സമൂഹം തീരുമാനിച്ചാൽ അതിന്റെ അനുകൂല്യം കോൺഗ്രസിന് ലഭിച്ചാൽ ഉമാ തോമസ് രക്ഷപെട്ടേക്കും.. കമ്മ്യൂണിസ്റ് പാർട്ടി തങ്ങളുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ടെങ്കിൽ ഉമ തോമസ് മൂന്നാമത് പോയാലും അത്ഭുതപെടാനില്ല.. വോട്ട് നൽകിയ എല്ലാവർക്കും ഒരായിരം നന്ദി... വെല്ലുവിളികൾ അല്ല വിലയിരുത്തൽ മാത്രം'', അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ