
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആവേശം തലസ്ഥാന ജില്ലയിലെങ്ങും അലയടിക്കുന്നു. നാടും നഗരവും വലിയ ആവേശത്തോടെ ഏറ്റെടുത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്.
അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ് എം എസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും.
ആർക്കൊപ്പം കേരളത്തിന്‍റെ 'തദ്ദേശ' മനസ്? ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകം, മേൽക്കൈ എൽഡിഎഫിനോ യുഡിഎഫിനോ?
വോട്ട് ചെയ്യാനായി ഇക്കാര്യങ്ങൾ അറിയുക
1. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം
2 . എസ് എം എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.
1 .അക്കിലിസ് (കോഡ് IC001)
2 .ആഗ്ര (കോഡ് IC002)
3 .ഓൾ ദി സയലൻസ് (കോഡ് IC003)
4 .ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് (കോഡ് IC004)
5 .ഫാമിലി (കോഡ് IC005)
6 .പവർ ആലി (കോഡ് IC006)
7 .പ്രിസൺ ഇൻ ദി ആന്റെസ് (കോഡ് IC007)
8 .സെർമൺ ടു ദി ബേർഡ്‌സ് (കോഡ് IC008)
9 .സതേൺ സ്റ്റോം (കോഡ് IC009)
10.സൺഡേ ( കോഡ് IC010)
11. തടവ് (കോഡ് IC011)
12 .ദി സ്നോ സ്റ്റോം (കോഡ് IC012)
13.ടോട്ടം (കോഡ് IC013)
14.വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ (കോഡ് IC014)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ