ഐഎഫ്എഫ്‌കെയിലെ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് എത്തി; 'ജല്ലിക്കട്ട്' മത്സരവിഭാഗത്തില്‍

By Web TeamFirst Published Oct 11, 2019, 11:15 PM IST
Highlights

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', കൃഷന്ദ് ആര്‍ കെയുടെ 'വൃത്താകൃതിയിലുള്ള ചതുരം' എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍.
 

24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് എത്തി. 'ഇന്ത്യന്‍ സിനിമ ഇപ്പോള്‍', 'മലയാളം സിനിമ ഇപ്പോള്‍' എന്നീ രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള സിനിമകളും ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് ഇടംപിടിച്ച സിനിമകളും ലിസ്റ്റില്‍ ഉണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', കൃഷന്ദ് ആര്‍ കെയുടെ 'വൃത്താകൃതിയിലുള്ള ചതുരം' എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍. ഫഹിം ഇര്‍ഷാദിന്റെ 'ആനി മാണി', റാഹത്ത് കസാമിയുടെ 'ലിഹാഫി ദി ക്വില്‍റ്റ്' എന്നിവ ഹിന്ദിയില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചു. ഡിസംബര്‍ 6 മുതല്‍ 12 വരെയാണ് ഇത്തവണത്തെ ചലച്ചിത്ര മേള. 

ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഇടംപിടിച്ച സിനിമകള്‍

1. ആനന്ദി ഗോപാല്‍ (സംവിധാനം: സമീര്‍ വിദ്വന്‍സ്, മറാത്തി)

2. അക്‌സണ്‍ നിക്കോളാസ് (ഖര്‍കോംഗോര്‍, ഹിന്ദി-ഇംഗ്ലീഷ്)

3. മയി ഖട്ട്: ക്രൈം നമ്പര്‍ 103/ 2005 (ആനന്ദ് മഹാദേവന്‍, മറാത്തി)

4. ഹെല്ലാറോ (അഭിഷേക് ഷാ, ഗുജറാത്തി)

5. മാര്‍ക്കറ്റ് (പ്രദീപ് കുര്‍ബാ, ഖാസി)

6. ദി ഫ്യുണെറല്‍ (സീമ പഹ്വ, ഹിന്ദി)

7. വിത്തൗട്ട് സ്ട്രിംഗ്‌സ് (അതനു ഘോഷ്, ബംഗാളി)

'മലയാളസിനിമ ഇന്ന്' വിഭാഗം

1. പനി (സന്തോഷ് മണ്ടൂര്‍)

2. ഇഷ്‌ക് (അനുരാജ് മനോഹര്‍)

3. കുമ്പളങ്ങി നൈറ്റ്‌സ് (മധു സി നാരായണന്‍)

4. സൈലന്‍സര്‍ (പ്രിയനന്ദനന്‍)

5. വെയില്‍മരങ്ങള്‍ (ഡോ. ബിജു)

6. വൈറസ് (ആഷിക് അബു)

7. രൗദ്രം (ജയരാജ്)

8. ഒരു ഞായറാഴ്ച (ശ്യാമപ്രസാദ്)

9. ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടു (സലിം അഹമ്മദ്)

10. ഉയരെ (മനു അശോകന്‍)

11. കെഞ്ചിറ (മനോജ് കാന)

12. ഉണ്ട (ഖാലിദ് റഹ്മാന്‍)

click me!