'അഭിപ്രായം പിന്‍വലിക്കില്ല'; നരേന്ദ്ര മോദിയെ അംബേദ്‍കറുമായി താരതമ്യം ചെയ്‍തതിനെക്കുറിച്ച് ഇളയരാജ

By Web TeamFirst Published Apr 18, 2022, 3:54 PM IST
Highlights

ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്‍ഡ് മോദി- റിഫോമേഴ്സ് ഐഡിയാസ്, പെര്‍ഫോമേഴ്സ് ഇംപ്ലിമെന്‍റേഷന്‍' എന്ന പുസ്തകത്തിന്‍റെ ആമുഖത്തിലാണ് ഇളയരാജ എഴുതിയിട്ടുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുമായി താരതമ്യം ചെയ്തുള്ള അഭിപ്രായ പ്രകടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. മോദിയെയും അംബേദ്കറെയും താരതമ്യം ചെയ്‍തുകൊണ്ടുള്ള ഒരു പുസ്തകത്തിന്‍റെ ആമുഖ കുറിപ്പിലായിരുന്നു ഇളയരാജയുടെ അഭിപ്രായ പ്രകടനം. എന്നാല്‍ ഈ താരതമ്യത്തില്‍ ഇളയരാജയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അഭിപ്രായം പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സഹോദരന്‍ ​ഗം​ഗൈ അമരന്‍ വഴിയാണ് ഇളയരാജ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച അംബേദ്കര്‍ ആന്‍ഡ് മോദി- റിഫോമേഴ്സ് ഐഡിയാസ്, പെര്‍ഫോമേഴ്സ് ഇംപ്ലിമെന്‍റേഷന്‍ എന്ന പുസ്തകത്തിന്‍റെ ആമുഖത്തിലാണ് ഇളയരാജ എഴുതിയിട്ടുള്ളത്. അംബേദ്കറും മോദിയും സമൂഹത്തിലെ അശക്തരായ വിഭാ​ഗങ്ങളിലെ ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെ പട പൊരുതി. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. ഇന്ത്യയ്ക്കുവേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു. ചിന്തയില്‍ മാത്രമായി ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്ന പ്രായോ​ഗിക മനുഷ്യര്‍ കൂടിയാണ് ഇവര്‍, മുത്തലാഖ് നിരോധനം, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ മോദിയെ ഓർത്ത് അംബേദ്കര്‍  അഭിമാക്കുന്നുണ്ടാകുമെന്നും പുസ്തകത്തിന്റെ ആമുഖത്തില്‍ ഇളയരാജ കുറിച്ചു. പ്രസാധകര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഈ ആമുഖം ഷെയര്‍ ചെയ്തതോടെയാണ് ചര്‍ച്ചാ വിഷയമായത്. പിന്നാലെ ഇളയരാജയെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള വാദങ്ങളും ഉയര്‍ന്നു.

മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്തതിൽ ഇളയരാജയെ വിമര്‍ശിച്ച് നിരവധിപേർ രം​ഗത്തെത്തി. അംബേദ്കർ വര്‍ണവിവേചനവും മനുധര്‍മവും അടിച്ചമര്‍ത്തിയ ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാനായ വ്യക്തയാണെന്നും മോദി മനു ധര്‍മ്മ വാദിയാണെന്നും ഡിഎംകെ നേതാവ് ഡി എസ് കെ ഇളങ്കോവന്‍ വിമര്‍ശിച്ചിരുന്നു. അഭിപ്രായ പ്രകടനത്തിനുള്ള ഇളയരാജയുടെ അവകാശത്തെ പിന്തുണച്ച് തെലങ്കാന, പുതുച്ചേരി ​ഗവര്‍ണര്‍ തമിഴിസൈ സൗന്ദരാജന്‍ അടക്കമുള്ള ചിലരും രം​ഗത്തെത്തിയിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്

ശബരിമലയില്‍ (Sabarimala) ദര്‍ശനം നടത്തി നടന്‍ ദിലീപ് (Dileep). സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൌസില്‍ തങ്ങിയ സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തും ഇവര്‍ ദര്‍ശനം നടത്തി. തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും നടത്തി. സന്നിധാനത്ത് ഏറെ നേരം ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്.

click me!