വീണ വായിച്ച് വിക്കി കൗശല്‍, അഭിനന്ദിച്ച് ശങ്കര്‍ മഹാദേവൻ

Web Desk   | Asianet News
Published : Aug 15, 2020, 07:21 PM IST
വീണ വായിച്ച് വിക്കി കൗശല്‍, അഭിനന്ദിച്ച് ശങ്കര്‍ മഹാദേവൻ

Synopsis

റാസി എന്ന ചിത്രത്തിലെ ഗാനമാണ് വിക്കി കൗശല്‍ വീണയില്‍ വായിക്കുന്നത്.

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ വിക്കി കൗശല്‍. സ്വാതന്ത്ര്യ ദിനത്തില്‍ വിക്കി കൗശല്‍ വീണ വായിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

റാസി എന്ന സിനിമയിലെ ഗാനമാണ് വിക്കി കൗശല്‍ വീണയില്‍ വായിക്കുന്നത്. ഗാന രംഗത്ത് ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. ആലിയ ഭട്ടിന്റെ ഭര്‍ത്താവായിട്ടാണ് വിക്കി കൗശല്‍ അഭിനയിച്ചത്.  വിക്കി കൗശല്‍ വീണ വായിക്കുന്നതിനെ അഭിനന്ദിച്ച് ശങ്കര്‍ മഹാദേവൻ രംഗത്ത് എത്തി. തന്റെ ആദ്യത്തെ സംഗീത ഉപകരണം വീണയായിരുന്നുവെന്നും വിക്കി കൗശല്‍ വീണ വായിക്കുന്നത് കേള്‍ക്കുന്നത് സന്തോഷമെന്നും ശങ്കര്‍ മഹാദേവൻ പറയുന്നു. സംവിധായകൻ മുകേഷ് ഛബ്രയും വിക്കി കൗശലിനെ സ്‍നേഹം അറിയിച്ച് രംഗത്ത് എത്തി.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍