
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മീന. മീനയും ധനുഷും പ്രണയത്തിലാണെന്ന് ഗോസിപ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടി മീന ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ശുദ്ധ വിഡ്ഢിത്തമാണ് അന്ന് പ്രചരിച്ച വാര്‍ത്ത എന്ന് ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീന വ്യക്തമാക്കി.
ഗോസിപ്പുകളെയൊക്കെ എങ്ങനെയാണ് മീന നേരിടുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു ധനുഷുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയിലും മീന പ്രതികരിച്ചത്. അത് എങ്ങനെയാണ് അന്ന് വന്നത് എന്ന് മനസ്സിലായില്ലെന്ന് നടി മീന വ്യക്തമാക്കി. അത് തീര്‍ത്തും മണ്ടത്തരമാണ്. വിഡ്ഢിത്തമാണ് അതെന്നും ചെയ്യുന്നവര്‍ ചെയ്‍തോണ്ടിരിക്കട്ടേയെന്നും പറയുന്ന മീന കുറേ ആള്‍ക്കാരുടെ പേരുകള്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ടെന്നും എന്ത് പറയാനാണ് എന്നും തനിക്ക് അവരെ സഹായിക്കാനാകില്ലെന്നും ചിരിയോടെ പ്രതികരിക്കുന്നു.
നടി മീന വീണ്ടും മലയാള സിനിമയിലേക്ക് ആനന്ദപുരം ഡയറീസിലൂടെ എത്തുകയാണ്. സംവിധാനം ജയ ജോസ് രാജാണ്. ചിത്രത്തില്‍ മീന ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന സ്‍ത്രീയായിട്ടാണ് വേഷമിടുന്നത്. കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥയുമായി എത്തുന്ന ആനന്ദപുരം ഡയറീസില്‍ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനും മനോജ് കെ ജയന്‍ അഭിഭാഷകനുമാകുന്നു. മീനയുടെ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തില്‍ സിദ്ധാർത്ഥ് ശിവ, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ജാഫർ ഇടുക്കി, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരും വേഷമിടുന്നു.
ശശി ഗോപാലൻ നായർ കഥയെഴുതുന്നു. മീനയുടെ ആനന്ദപുരം ഡയറീസ് സിനിമയുടെ ബാനര്‍ നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ഛായാഗ്രാഹണം സജിത്ത് പുരുഷനാണ്. ഷാൻ റഹ്‍മാനും ആൽബർട്ട് വിജയനുമാണ് സംഗീതം നിര്‍വഹിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ