'ഇന്ത്യന്‍ 2' ന് മുന്‍പ് 'ഇന്ത്യന്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : May 27, 2024, 01:33 PM IST
'ഇന്ത്യന്‍ 2' ന് മുന്‍പ് 'ഇന്ത്യന്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

1996 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം

തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ 2. 1996 ല്‍ പുറത്തെത്തിയ ഇന്ത്യന്‍ ഒരുക്കിയ ഷങ്കര്‍- കമല്‍ ഹാസന്‍ ടീം തന്നെയാണ് സീക്വലിനും പിന്നില്‍. ജൂണില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി അടുത്തിടെ നീട്ടിയിരുന്നു. ജൂലൈ 12 ആണ് പുതിയ റിലീസ് തീയതി. ഇപ്പോഴിതാ സിനിമാപ്രേമികളില്‍ ആവേശം സൃഷ്ടിക്കുന്ന ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ 2 റിലീസിന് മുന്‍പ് 1996 ലെ ഇന്ത്യന്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തിക്കാന്‍ അണിയറക്കാര്‍ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആദ്യ ഭാഗത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി ചിത്രം ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എ എം രത്നം ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് പ്രഖ്യാപനം. 

 

അതേസമയം രണ്ടാം ഭാഗത്തിലും അവസാനിക്കില്ല ഇന്ത്യന്‍. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടെന്ന് കമല്‍ ഹാസനും ഷങ്കറും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം മൂന്നാം ഭാഗം തിയറ്ററുകളിലെത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിന്‍റെ സമയത്ത് നടന്ന പ്രൊമോഷണല്‍ പരിപാടിയില്‍ കമല്‍ പറഞ്ഞിരുന്നു.

ആക്ഷന് പ്രാധാന്യമുള്ള ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‍മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ALSO READ : ഗുളികന്‍റെ അത്ഭുതലോകത്തെ ശബ്ദവിസ്മയങ്ങൾ! 'ഗു' സിനിമയിലെ സം​ഗീതത്തെക്കുറിച്ച് ജൊനാഥന്‍ ബ്രൂസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ