ഇന്ത്യൻ ഗസൽ സംഗീതത്തിന്‍റെ സുൽത്താൻ, പദ്മശ്രീ പങ്കജ്​ ഉധാസ് അന്തരിച്ചു, സ്ഥിരീകരിച്ച് മകളുടെ കുറിപ്പ്

Published : Feb 26, 2024, 05:17 PM ISTUpdated : Mar 11, 2024, 10:07 PM IST
ഇന്ത്യൻ ഗസൽ സംഗീതത്തിന്‍റെ സുൽത്താൻ, പദ്മശ്രീ പങ്കജ്​ ഉധാസ് അന്തരിച്ചു, സ്ഥിരീകരിച്ച് മകളുടെ കുറിപ്പ്

Synopsis

മകൾ നയാബ് ഉധാസ് ആണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്

മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉധാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ്​ ഉധാസ് 72 -ാം വയസിലാണ് മരണപ്പെട്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്.

പോരാട്ടം പ്രഖ്യാപിച്ചു, തൃശൂരിൽ സുനിൽകുമാർ തന്നെ, തലസ്ഥാനത്ത് പന്ന്യനും, വയനാട്ടിൽ രാഹുലിന് ആനിരാജയുടെ ചെക്ക്

‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ ഗസൽ സംഗീതം ആരാധകരുടെ ഹൃദയത്തിൽ പകർത്തിയ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്. സംഗീത താൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ഗസൽ സംഗീതത്തെ സാധാരണക്കാരിലേക്ക് അതിമനോഹരമായി പകർന്നേകാൻ സാധിച്ചു എന്നതായിരുന്നു പങ്കജ്​ ഉധാസിന്‍റെ ഏറ്റവും വലിയ മികവ്. പങ്കജ്​ ഉധാസിന്‍റെ അന്ത്യത്തിൽ രാഷ്ട്രീയ - സാസ്കാരിക - ചലച്ചിത്ര മേഖലയിലെ പ്രമുഖർ അനുസ്മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

പ്രധാനമന്ത്രി അനുശോചിച്ചു

പങ്കജ് ഉധാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. സംഗീത ലോകത്തിനു നികത്താനാകാത്ത നഷ്ടമെന്നാണ് നരേന്ദ്രമോദി അനുശോചന കുറിപ്പിൽ പറഞ്ഞത്. തലമുറകൾ നെഞ്ചേറ്റിയ ഈണങ്ങളായിരുന്നു പങ്കജിന്‍റേതെന്നും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

1986 ൽ പുറത്തിറങ്ങിയ നാം എന്ന സിനിമയിലെ ഊ പാട്ടാണ് പങ്കജ് ഉദാസിനെ താരമാക്കിയത്. വിദേശത്ത് കഴിയുന്ന ലക്ഷോപലക്ഷം ഇന്ത്യക്കാരുടെ തപിക്കുന്ന മനസ്സ് ഈ പാട്ടിലുണ്ടായിരുന്നു. കൊല്ലം 38 കഴിഞ്ഞിട്ടും ഇന്ത്യിലും വിദേശത്തുമുള്ള പതിനായിരങ്ങളുടെ പ്രിയപ്പെട്ട ഗസൽ ചിട്ടി ആയി ഹേ ആണ്. പിന്നെയും വന്നു പങ്കജ് ഉദാസിന്റെഗസൽ സ്പർശമുള്ള മികച്ച സിനിമാ ഗാനങ്ങൾ. മോഹറ, സാദൻ, ഗായൽ തുടങ്ങിയ വമ്പൻ ഹിറ്റുകളിലൊക്കെ പങ്കജിന്റെ പാട്ടുകളുണ്ടായിരുന്നു. ഗായകൻമാരായ സഹോദരൻമാർകൊപ്പം ഗുജറാത്തിലായിരുന്നു പങ്കജിന്റെ കുട്ടിക്കാലം. പീന്നീട് ഇടക്കാലത്ത് കാനഡയിലേക്ക് പോയി. തിരികെ ഇന്ത്യയിലേക്ക് എത്തിയാണ് ഗസലിലും സിനിമാ പിന്നണിഗാനരംഗത്തും സജീവമായത്. ആഹട് , മെഹ്ക് നയാബ്, തുടങ്ങിയ 50 ലേറെ ഗസൽ ആൽബങ്ങളിൽ പാടി. ഒട്ടും ദൂരൂഹതയില്ലാത്ത സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന ഗസലുകളാണ് പങ്കജ് പാടിയത്. അതിലൊക്കെ മനസ്സിൽ തങ്ങി നിൽകുന്ന ഈണങ്ങളുണ്ടായിരുന്നു.

റോയൽ ആൽബ‍‍ട്ട് ഹാളടക്കം ലോകത്തെ സംഗീത പ്രേമികളുടെ പ്രമുഖ വേദികളിലെല്ലാം അദ്ദേഹം ഗസലുകൾ പാടി. പത്മശ്രീ അടക്കം എണ്ണം പറഞ്ഞ പുരസ്കാരം നേടി. രണ്ട് വെളിച്ചങ്ങളാണ് ഇന്ത്യൽ ഗസൽ ശാഖയിലുണ്ടായിരുന്നത്. ജഗ്ജിത് സിംഗും പങ്കജ് ഉദാസും. ജഗ്ജിതിന് പിന്നാലെ പങ്കജും വിടവാങ്ങുമ്പോൾ മെഹ്ഫിലുകളിൽ പെട്ടെന്ന് വെളിച്ചം അണഞ്ഞു പോകുന്നു. എങ്കിലും വെൽവെറ്റ് പോലെ തഴുകിയ ആ ശബ്ദം കാലത്തെ അതിജീവിച്ചും മുഴങ്ങും. വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. മകൾ നയാബ് ഉധാസ് ആണ് ഇൻസ്റ്റഗ്രാമിലൂടെ മരണ വാർത്ത അറിയിച്ചത്. ഇന്ത്യൻ ഗസലിനെ ജനകീയ വൽക്കരിച്ച പാ‍‍ട്ടുകാരനാണ് വിടവാങ്ങിയത്.

1986 ൽ പുറത്തിറങ്ങിയ നാം എന്ന സിനിമയിലെ ഊ പാട്ടാണ് പങ്കജ് ഉദാസിനെ താരമാക്കിയത്. വിദേശത്ത് കഴിയുന്ന ലക്ഷോപലക്ഷം ഇന്ത്യക്കാരുടെ തപിക്കുന്ന മനസ്സ് ഈ പാട്ടിലുണ്ടായിരുന്നു. കൊല്ലം 38 കഴിഞ്ഞിട്ടും ഇന്ത്യിലും വിദേശത്തുമുള്ള പതിനായിരങ്ങളുടെ പ്രിയപ്പെട്ട ഗസൽ ചിട്ടി ആയി ഹേ ആണ്. പിന്നെയും വന്നു പങ്കജ് ഉദാസിന്റെഗസൽ സ്പർശമുള്ള മികച്ച സിനിമാ ഗാനങ്ങൾ. മോഹറ, സാദൻ, ഗായൽ തുടങ്ങിയ വമ്പൻ ഹിറ്റുകളിലൊക്കെ പങ്കജിന്റെ പാട്ടുകളുണ്ടായിരുന്നു. ഗായകൻമാരായ സഹോദരൻമാർകൊപ്പം ഗുജറാത്തിലായിരുന്നു പങ്കജിന്റെ കുട്ടിക്കാലം. പീന്നീട് ഇടക്കാലത്ത് കാനഡയിലേക്ക് പോയി. തിരികെ ഇന്ത്യയിലേക്ക് എത്തിയാണ് ഗസലിലും സിനിമാ പിന്നണിഗാനരംഗത്തും സജീവമായത്. ആഹട് , മെഹ്ക് നയാബ്, തുടങ്ങിയ 50 ലേറെ ഗസൽ ആൽബങ്ങളിൽ പാടി. ഒട്ടും ദൂരൂഹതയില്ലാത്ത സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന ഗസലുകളാണ് പങ്കജ് പാടിയത്. അതിലൊക്കെ മനസ്സിൽ തങ്ങി നിൽകുന്ന ഈണങ്ങളുണ്ടായിരുന്നു.

റോയൽ ആൽബ‍‍ട്ട് ഹാളടക്കം ലോകത്തെ സംഗീത പ്രേമികളുടെ പ്രമുഖ വേദികളിലെല്ലാം അദ്ദേഹം ഗസലുകൾ പാടി. പത്മശ്രീ അടക്കം എണ്ണം പറഞ്ഞ പുരസ്കാരം നേടി. രണ്ട് വെളിച്ചങ്ങളാണ് ഇന്ത്യൽ ഗസൽ ശാഖയിലുണ്ടായിരുന്നത്. ജഗ്ജിത് സിംഗും പങ്കജ് ഉദാസും. ജഗ്ജിതിന് പിന്നാലെ പങ്കജും വിടവാങ്ങുമ്പോൾ മെഹ്ഫിലുകളിൽ പെട്ടെന്ന് വെളിച്ചം അണഞ്ഞു പോകുന്നു. എങ്കിലും വെൽവെറ്റ് പോലെ തഴുകിയ ആ ശബ്ദം കാലത്തെ അതിജീവിച്ചും മുഴങ്ങും.

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ