ഹിറ്റ് ആവർത്തിക്കാൻ അനശ്വര, ഒപ്പം ഇന്ദ്രജിത്തും; കൗതുകം നിറച്ച് 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍' ടീസർ

Published : Aug 13, 2024, 07:22 PM ISTUpdated : Aug 13, 2024, 07:38 PM IST
ഹിറ്റ് ആവർത്തിക്കാൻ അനശ്വര, ഒപ്പം ഇന്ദ്രജിത്തും; കൗതുകം നിറച്ച് 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍' ടീസർ

Synopsis

ഏറെ കൗതുകം നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കിയ ടീസർ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍' എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. രസകരമായി അണിയിച്ചൊരുക്കിയ ടീസർ ഒരു ഫീൽ ​ഗുഡ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് സൂചന നൽകുന്നത്. തന്റെ പയ്യനെ തേടി വിവാഹ ദിവസം ഇറങ്ങിതിരിക്കുന്ന കല്യാണപ്പെണ്ണിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. 

ഏറെ കൗതുകം നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കിയ ടീസർ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ന് തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകൾ. ഇന്ദ്രജിത്താണ് നായകൻ. 

പൂർണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബിജു പപ്പൻ,രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽരാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ ആണ്.

എഡിറ്റിംഗ് - സോബിൻ കേ സോമൻ, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് - ബൈജു ശശികല, പി. ആർ. ഒ - ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് - റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ, സ്റ്റിൽസ് - അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഓണം 'പിടിക്കാനു'ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി, അടുത്ത ഹിറ്റ് ലോഡിം​ഗ്..

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി