Anchil Oral Thaskaran trailer : ഇന്ദ്രൻസിന്റെ 'അഞ്ചിൽ ഒരാൾ തസ്‍കരൻ', ട്രെയിലര്‍

Web Desk   | Asianet News
Published : Feb 21, 2022, 08:42 PM IST
Anchil Oral Thaskaran trailer : ഇന്ദ്രൻസിന്റെ 'അഞ്ചിൽ ഒരാൾ തസ്‍കരൻ', ട്രെയിലര്‍

Synopsis

ഇന്ദ്രൻസ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്ന  'അഞ്ചിൽ ഒരാൾ തസ്‍കരൻ' ട്രെയിലര്‍.

സോമൻ അമ്പാട്ട് (Soman Ambaat) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അഞ്ചിൽ ഒരാൾ തസ്‍കരൻ' (Anchil Oral Thaskaran). ഇന്ദ്രൻസ്, രൺജി പണിക്കർ,കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ്  രാജൻ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, തിരു, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി.  സോമൻ അമ്പാട്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്‍തിട്ടുള്ള സോമൻ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണിത്. ന്യൂജൻ ഭ്രമത്തിൽ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്ന ചെറുപ്പക്കാരന്റെ പതനം തിരിച്ചറിവിന്റെ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന പ്രമേയമാണ്  'അഞ്ചിൽ  ഒരാൾ തസ്‍കരന്റേത്.  മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  സ്‌‍ക്രിപ്റ്റ്  അസോസിയേറ്റ് പ്രസാദ് പണിക്കർ.

പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവരാണ് നിര്‍മാണം. ജയശ്രീ സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എസ് വെങ്കട്ടരാമൻ. പ്രൊഡക്ഷൻ മാനേജർ വിപിൻ മാത്യു പുനലൂർ.

പി കെ ഗോപി, പി ടി ബിനു എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്‍ണൻ മങ്ങാട്ട് വസ്‍ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു.വിനോദ് പ്രഭാകർ (സാമ)സംഘട്ടന സംവിധാനം, നൃത്തം സഹീർ അബ്ബാസ്. പരസ്യകല സത്യൻസ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.പ്രൊഡക്ഷൻ  എക്സിക്യുട്ടീവ് നസീർ കൂത്തുപറമ്പ്. മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് പി ശിവപ്രസാദ്.

ഇന്ദ്രൻസിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ആണ്. മോഹൻലാല്‍ നായകനായ ചിത്രത്തില്‍ ചെറുതെങ്കിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദ്രൻസിന്റേത്.  തബല വാദകനായ 'ബാലേട്ടൻ' എന്ന കഥാപാത്രമാണ് ഇന്ദ്രൻസിന്റേത്. മോഹൻലാലും ഇന്ദ്രൻസുമൊന്നിച്ചുള്ള രംഗങ്ങള്‍ വളരെ രസകരവുമാണ്.

Read More : ധ്യാൻ ശ്രീനിവാസൻ ചിത്രത്തില്‍ ഇന്ദ്രൻസും, അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രൻസ് അഭിനയിക്കുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അരുണ്‍ ശിവവിലാസത്തിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. നിഹാൽ സാദിഖാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ധ്യാൻ  ശ്രീനിവാസൻ ചിത്രത്തിന്റെ പ്രൊജക്റ്റ്‌ ഡിസൈനർ നിധിൻ പ്രേമനാണ്.  റിയാസ് കെ ബദറാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

മുഹമ്മദ്‌ കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.  എസ്സാ എന്റർടൈൻമെന്റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. സുരേഷ് മിത്രക്കരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഫായിസ് യൂസഫ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ ആർട്ട്‌ നിമേഷ് എം തണ്ടൂർ.  ഫിനാൻസ് കൺട്രോളർ മുഹമ്മദ്‌ സുഹൈൽ പി പി.  ഇന്ദ്രൻസിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍