
ഇന്ദ്രൻസും മധുബാലയും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ചിന്ന ചിന്ന ആശൈയുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ജൂലൈ 28 മുതൽ ചിന്ന ചിന്ന ആശൈ സ്ട്രീമിംഗ് ആരംഭിക്കും. വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് തിയറ്ററിൽ നിന്നും ഗംഭീര പ്രതികരണം ലഭിച്ചിരുന്നു.
കോഴിക്കോട്ടുകാരൻ റിട്ട. യുപി സ്കൂൾ അധ്യാപകനാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന മാധവൻ മാഷ്. ബനാറസ് യൂണിവേഴ്സിറ്റിയിൽ കഥക് പഠിക്കുന്ന മകളെ(അപർണ ബാലമുരളി) കാണാൻ വാരണായിസിൽ എത്തുക പതിവാണ്. അങ്ങെയൊരു യാത്രയിലാണ് മധു അവതരിപ്പിക്കുന്ന ലീലയെ മാധവൻ മാഷ് യാദൃശ്ചികമായി കണ്ടുമുട്ടുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ദുൽഖറിന്റ വേഫെറർ ഫിലിംസ് ആയിരുന്നു ചിന്ന ചിന്ന ആശൈ കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിച്ചത്.
ഇന്ദ്രൻസ്, മധുബാല എന്നിവർക്ക് പുറമെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും കഥാപാത്രങ്ങളാണ്. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ