
തിയേറ്ററിൽ ബാൻഡ് മേളം തീർത്ത 'ജാക്സൺ ബസാർ യൂത്തി'ന്റെ ഒടിടി സംപ്രേക്ഷണ അവകാശം സൈന പ്ലേ സ്വന്തമാക്കി. നവാഗതനായ ഷമൽ സുലൈമാനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 'ജാക്സൺ ബസാർ യൂത്ത്' സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്‍ണൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി 'ജാക്സൺ ബസാർ യൂത്തി'ല്‍ വേഷമിട്ടത്. ഉസ്‍മാൻ മാരാത്തായിരുന്നു ചിത്രത്തിന്റെ രചന. കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിച്ചത് അപ്പു എൻ ഭട്ടതിരി, ഷൈജാസ് കെഎം എന്നിവരായിരുന്നു.
ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയയാണ് നിര്‍മാണം. സഹനിർമാണം ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ). ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്). എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‍സ് അമീൻ അഫ്‍സൽ, ശംസുദ്ധീൻ എം ടി.
ടജാക്സൺ ബസാർ യൂത്തിടന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത. വരികൾ സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ. പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി. സ്റ്റീൽസ് രോഹിത്ത് കെ എസ്, മേക്കപ്പ് ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ പോപ്‌കോൺ, പരസ്യകല യെല്ലോ ടൂത്ത്, സ്റ്റണ്ട് ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം സെൻട്രൽ പിക്ചേഴ്‍സ് റിലീസ്, പിആർഒ ആതിര ദിൽജിത്, എ എസ് ദിനേശ് എന്നിവരുമാണ്.
Read More: 'പോള്‍ ബാര്‍ബറേ'ക്കാളും ഭീകരൻ, 'ഗഫൂര്‍ക്ക' ആര് എന്ന് വെളിപ്പെടുത്തി റിനോഷ്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ