
എന്നും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആളാണ് നടൻ ഇന്ദ്രൻസ്. കോമഡി താരമായി എത്തി ഇന്ന് ക്യാരക്ടർ റോളുകളിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം അദ്ദേഹം അമ്പരപ്പിച്ചു കൊണ്ടിരിക്കയാണ്. അക്കൂട്ടത്തിലേക്കെത്തുന്ന ചിത്രമാണ് 'ജമാലിൻ്റെ പുഞ്ചിരി'.
ഇന്ദ്രൻസ് സവിശേഷതകൾ ഏറെയുള്ള ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യൽ ക്രൈം ത്രില്ലറാണ് 'ജമാലിൻ്റെ പുഞ്ചിരി'. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ, ഇന്ദ്രൻസ് എന്ന അതുല്യ നടൻ്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യൂ, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ക്രിയേഷൻസിൻ്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്ന് നിർമ്മിക്കുന്ന ജമാലിൻ്റെ പുഞ്ചിരി ജൂൺ 7 ന് തിയേറ്റുകളിലെത്തും. ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്.
ഗാനരചന- അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, സംഗീതം - പശ്ചാത്തല സംഗീതം വർക്കി, ഛായാഗ്രഹണം- ഉദയൻ അമ്പാടി, എഡിറ്റർ- വിപിൻ മണ്ണൂർ, മേക്കപ്പ്- സന്തോഷ്, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, കലാസംവിധാനം- അജയ് ജിഅമ്പലത്തറ, മഹേഷ് മംഗലയ്ക്കൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പ്രകാശ് ആർ നായർ, സജി സുകുമാർ , പ്രൊഡക്ഷൻ കൺട്രോളർ- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ ഡിസൈനർ- ചന്ദ്രൻ പനങ്ങോട്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, സലീഷ് പെരിങ്ങോട്ടുകര, കളറിസ്റ്റ്- രാജേഷ്, സൗണ്ട് മിക്സിംഗ്- ജിയോ പയസ്, ഫിയോക്ക് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ