ഇന്ദ്രന്‍സ് നായകനാവുന്ന 'വേലുക്കാക്ക' ഡയറക്റ്റ് ഒടിടി റിലീസ്

Published : Jul 04, 2021, 12:48 PM IST
ഇന്ദ്രന്‍സ് നായകനാവുന്ന 'വേലുക്കാക്ക' ഡയറക്റ്റ് ഒടിടി റിലീസ്

Synopsis

നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം ആറിന്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ  അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്‍ത 'വേലുക്കാക്ക' എന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക്. നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഈ മാസം ആറിനാണ് റിലീസ്. പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി, വിസ്‍മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എ കെ ജെ ഫിലിംസിന്‍റെ  ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി ജേക്കബ് ആണ്. സത്യന്‍ എം എയുടേതാണ് തിരക്കഥയും സംഭാഷണവും. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക്  റിനില്‍ ഗൗതം, യൂണിസ്ക്കോ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് ഐജു എം എ. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, പോള്‍ കെ സോമന്‍ കുരുവിള.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചെന്താമരാക്ഷന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല. കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ് അഭിലാഷ് വലിയക്കുന്ന്. വസ്ത്രാലങ്കാരം ഉണ്ണി പാലക്കാട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം. അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ബി ഗീവര്‍ഗ്ഗീസ്. ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍ ദിലീപ് കുട്ടിച്ചിറ. സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. പരസ്യകല സജീഷ് എം ഡിസൈന്‍. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഷൂട്ടിം​ഗ് കഴിഞ്ഞില്ല, അപ്പോഴേക്കും റിലീസ് പ്രഖ്യാപിച്ച് ദൃശ്യം 3 ഹിന്ദി; മലയാളത്തിൽ എന്ന് ? ചോദ്യങ്ങളുമായി പ്രേക്ഷകർ
ക്രിസ്മസ് ആര് തൂക്കും ? നിവിൻ പോളിയോ മോഹൻലാലോ ? തിയറ്ററിൽ എത്തുന്നത് വമ്പൻ പടങ്ങൾ