കാന്താരയിലെ 'വരാഹ രൂപം' പാട്ടിന് കോടതിയുടെ 'ഇഞ്ചക്ഷന്‍' ; തൈക്കൂടം ബ്രിഡ്ജിന്‍റെ ഹര്‍ജിയില്‍ നടപടി

Published : Oct 28, 2022, 09:09 PM IST
 കാന്താരയിലെ 'വരാഹ രൂപം' പാട്ടിന് കോടതിയുടെ 'ഇഞ്ചക്ഷന്‍' ; തൈക്കൂടം ബ്രിഡ്ജിന്‍റെ ഹര്‍ജിയില്‍ നടപടി

Synopsis

തൈക്കൂടം ബ്രിഡ്ജിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജറായത്. 

കോഴിക്കോട്: വന്‍ വിജയമായി മാറിയ കാന്താര സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നായ 'വരാഹ രൂപം', എന്ന ​ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത് വലിയ വാര്‍ത്തയായിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്‍റെ കോപ്പിയാണെന്നാണ് ഉയരുന്ന ആരോപണം. 

വിഷയത്തിൽ നിയമനടപടികള്‍ ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നേരത്തെ തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു. പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്‍റെ  'വരാഹ രൂപം' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി.

തൈക്കൂടം ബ്രിഡ്ജിന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജറായത്. 

റിലീസ് 121 സ്ക്രീനുകളില്‍, രണ്ടാം വാരം 200 ല്‍ അധികം തിയറ്ററുകളിലേക്ക്; കേരളത്തിലും 'കാന്താര' തരംഗം

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിച്ച തൈക്കൂടം ബ്രിഡ്ജ് ഈ വിഷയത്തില്‍ തങ്ങളുടെ ആശങ്ക പറഞ്ഞിരുന്നു.  "ഞങ്ങളുടെ നവരസം പാട്ടാണ് വരാഹ രൂപത്തിന് പ്രചോദനം. അവർ ചെയ്തു വന്നവസാനം നവരസത്തിലോട്ട് എന്റ് ചെയ്തതാണ്. പക്ഷേ ഞങ്ങളോട് അത് പറയുകയോ ലൈസൻസ് ചോദിക്കുകയോ ക്രെഡിറ്റ് തരികയോ ചെയ്യാതെയാണ് പാട്ട് റിലീസ് ചെയ്തത്. 

ഇതിനെതിരെ ഒരുപാട് പേർ രം​ഗത്തെത്തിയിട്ടും കാന്താരയുടെ ഓഫീഷ്യൽ പേജിനകത്തുപോലും നമുക്ക് ക്രെഡിറ്റ് തന്നിട്ടില്ല. ഞങ്ങളുടെ നവരസം പ്രചോദനമാണെന്ന് പോലും അജനീഷ് ലോകേഷ് പറഞ്ഞിട്ടില്ല. കന്നഡ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അത് റിജക്ട് ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ ഞങ്ങളുടെ കണ്ടന്റ് എടുത്തിട്ടും നമുക്ക് ക്രെഡിറ്റും തന്നിട്ടില്ല, അല്ലാന്നും പറഞ്ഞു. ഇത് നവരസം തന്നെയാണല്ലോ ഇതിനകത്ത് എന്താണ് വ്യത്യാസം എന്ന് ചോദിച്ച് ഒരുപാട് ​സം​ഗീതജ്ഞരും ഞങ്ങളെ സമീപിക്കുന്നുണ്ട്. 

നമ്മൾ റൈറ്റ്സ് കൊടുത്തിട്ടാണ് അവർ പാട്ടിറക്കിയതെന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. നിലവിൽ ഞങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്. ഞങ്ങൾ ഒത്തിരി കഷ്ടപ്പെട്ടാണല്ലോ ആ ​ഗാനം പുറത്തുവിട്ടത്. അത് ആർക്കും ഫ്രീ ആയി കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞങ്ങൾക്ക് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ. ക്രെഡിറ്റ് ആണ് ഞങ്ങളുടെ ആദ്യ ആവശ്യം", എന്ന് തൈക്കുടം ബ്രിഡ്ജ് പറയുന്നു. 

'എന്തൊരു സിനിമ, എന്തൊരു പ്രകടനം': 'കാന്താര'യെ പ്രശംസിച്ച് ജയസൂര്യ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍