
ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരാമാണ് ചൈതന്യ പ്രകാശ്(Chaithania prakash). ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോള്ളോവേഴ്സ് നേടിയ താരം 'ഹയ' എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തുകയാണ്. മുൻപ് പുറത്തുവിട്ട ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ ' ഒരു ക്യാമ്പസ് ത്രില്ലർ ചിത്രമാണ്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു ശ്രദ്ധേയനായ വാസുദേവ് സനൽ തന്റെ പുതിയ ചിത്രമായ 'ഹയ'യിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് അവസരം നൽകുകയാണ്. ഭരത്കെയുടെ നായികയായി ആണ് ചൈതന്യ പ്രകാശ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മാധ്യമ പ്രവർത്തകനായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ തിരകഥ രചിക്കുന്നത്. ജിജു സണ്ണി ചായാഗ്രാഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മസാല കോഫി എന്ന ബാന്റിന്റെ അമരക്കാരൻ വരുൺ സുനിലാണ് സംഗീത സംവിധായകൻ
'പക്ഷേ അതിന് ആലിയ സമ്മതിക്കില്ലല്ലോ'?, രണ്‍ബിര്‍ കപൂറിനൊപ്പം 'ഡാൻസ്' ചെയ്ത് ചൈതന്യ
തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ചൈതന്യ പ്രകാശ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ ആണ് ശ്രദ്ധേയ ആകുന്നത്. അടുത്തിടെ ബോളിവുഡ് സൂപ്പർ താരം രൺബിർ കപൂറിന്റെ ചിത്രമായ 'ഷംഷേര'യുടെ പ്രമോഷൻ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ. ഇൻസ്റ്റഗ്രാമിൽ 1 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന താരം ഇപ്പോൾ എത്താറുള്ളത് റിക്രിയേറ്റിങ് വീഡിയോകളുമായാണ്. ഇൻസ്റ്റാഗ്രാം ലോകത്തെ മിന്നും താരമായ ചൈതന്യ സിനിമ ലോകത്തും മികവ് തെളിയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അനുപമ പരമേശ്വരന്റെ 'കാര്‍ത്തികേയ 2'വിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരൻ നായികയാകുന്ന തെലുങ്ക് ചിത്രമാണ് 'കാര്‍ത്തികേയ 2'. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു. ഇപ്പോഴിതാ 'കാര്‍ത്തികേയ 2'വിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 13ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തില്‍ നായകൻ. 'കാര്‍ത്തികേയ 2' സംവിധാനം ചെയ്യുന്നത് ചന്തുവാണ്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'കാര്‍ത്തികേയ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. 'ദേവസേന' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ എത്തുക.
അനുപമ പരമേശ്വരൻ നായികയാകുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് 'ബട്ടര്‍ഫ്ലൈ'. ഘന്ത സതീഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ഡയറക്ടര് റിലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തിനേക്കാളും തെലുങ്ക് സിനിമയിലാണ് ഇപ്പോള്‍ അനുപമ പരമേശ്വരൻ ഏറെ സജീവം. 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. സമീര്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മധുവാണ് 'ബട്ടര്‍ഫ്ലൈ' ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ