കിഷോറിന്റെയും റിയാസ് ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തി 'പൊന്നിയിൻ സെല്‍വൻ' പ്രൊമൊ

By Web TeamFirst Published Sep 22, 2022, 12:53 PM IST
Highlights

'പൊന്നിയിൻ സെല്‍വന്റെ' പുതിയ പ്രൊമൊ.

തമിഴകത്തെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വനാ'യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. 'പൊന്നിയിൻ സെല്‍വൻ' ആദ്യ ഭാഗത്തിന്റെ പുതിയൊരു പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

കിഷോര്‍, റിയാസ് ഖാൻ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് പുതിയ പ്രൊമൊയില്‍. 'രവി ദാസൻ' എന്ന കഥാപാത്രമായിട്ട് കിഷോറും 'സോമൻ സംഭവൻ' എന്ന കഥാപാത്രമായിട്ട് റിയാസ് ഖാനും അഭിനയിക്കുന്നു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതിനകം പുറത്തുവിട്ട ഗാനങ്ങള്‍ ഹിറ്റാണ്.

വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.  125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.  സെപ്റ്റംബര്‍ 30ന്  ആണ് പൊന്നിയിൻ സെല്‍വൻ ഒന്നാം ഭാഗം പ്രദര്‍ശനത്തിന് എത്തുക.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More : ബോക്സ് ഓഫീസില്‍ തകര്‍ന്നു, ഇനി പ്രതീക്ഷ ഒടിടിയില്‍, 'ലൈഗര്‍' സ്‍ട്രീമിംഗ് തുടങ്ങി

click me!