ഐഫോണ്‍ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി, ആപ്പിള്‍ ഇന്‍റലിജന്‍സിന് കൈകൊടുക്കുന്നു

Published : Sep 23, 2024, 01:12 PM IST
ഐഫോണ്‍ 16 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി, ആപ്പിള്‍ ഇന്‍റലിജന്‍സിന് കൈകൊടുക്കുന്നു

Synopsis

ഐഫോണിലെ വമ്പനെയും സ്വന്തമാക്കി മമ്മൂട്ടി.

ഗാഡ്‍ജിലും താല്‍പര്യം കാണിക്കുന്ന മലയാള താരമാണ് മമ്മൂട്ടി. പുതിയതായി ഇറങ്ങുന്ന ഓരോ ഗാഡ്‍ജറ്റും സ്വന്തമാക്കാറുണ്ട് മമ്മൂട്ടി. ഗാഡ്‍ജറ്റിന്റെ സൂക്ഷ്‍മമായ ഒരു വിശദാംശങ്ങളും താരം മനസ്സിലാക്കാറുമുണ്ട്. ഐഫോണ്‍ 16 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.

ഐഫോണുകളില്‍ നിലവില്‍ വില കൂടുതലുള്ള ഫോണാണ് ഐഫോണ്‍ 16 പ്രോ മാക്സ്. 1,44900 രൂപയാണ് അടിസ്ഥാന വില. എന്തായാലും മമ്മൂട്ടി ആരാധകരും ആഘോഷമാക്കുകയാണ് ഇത് എന്നാണ് പ്രതികരണങ്ങള്‍. ഒടുവില്‍ മമ്മൂട്ടി നായകനായി വന്ന ചിത്രം ടര്‍ബോയാണ്.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Read More: നടി കരുതിയതു പോലെ വിജയ്‍യല്ല, ഇന്ത്യയിലെ ആ ഹീറോ ശരിക്കും ചിരഞ്‍ജീവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക