ഇരട്ടകളായ പൊലീസ് ഉദ്യോ​ഗസ്ഥര്‍; ജോജു ജോര്‍ജിന്‍റെ 'ഇരട്ട' ഫസ്റ്റ് ലുക്ക്

Published : Jan 02, 2023, 06:20 PM ISTUpdated : Jan 03, 2023, 11:59 AM IST
ഇരട്ടകളായ പൊലീസ് ഉദ്യോ​ഗസ്ഥര്‍; ജോജു ജോര്‍ജിന്‍റെ 'ഇരട്ട' ഫസ്റ്റ് ലുക്ക്

Synopsis

നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം

ജോജു ജോര്‍ജ് തന്‍റെ കരിയറിലെ ആദ്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ഇരട്ട. ടൈറ്റില്‍ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ദേശീയ, സംസ്ഥാന അവാർഡുകൾ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങളെന്ന് അണിയറക്കാര്‍ പറയുന്നു. സ്വഭാവത്തില്‍ വ്യത്യസ്തതകളുള്ള ഇരട്ടകളാണ് ജോജുവിന്‍റെ കഥാപാത്രങ്ങള്‍. ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്.

ALSO READ : 'മാളികപ്പുറം' വൻ ഹിറ്റ്; വിജയം ആഘോഷിച്ച് ടീം, മമ്മൂട്ടിയുടെ കാൽ തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹകന്‍. സമീർ താഹിര്‍, ഷൈജു ഖാലിദ്, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ക്കൊപ്പം ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ചയാളാണ് വിജയ്. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. വരികള്‍ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്‌, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ആക്ഷന്‍ കൊറിയോഗ്രഫി കെ രാജശേഖർ. പി ആർ ഒ പ്രതീഷ് ശേഖർ, മീഡിയ പ്ലാൻ ഒബ്‍സ്‍ക്യുറ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അടിമുടി ദുരൂഹതകളും സസ്‌പെന്‍സും; ആക്ഷന്‍ ത്രില്ലറില്‍ വേറിട്ട ശ്രമവുമായി 'രഘുറാം'; റിലീസ് ജനുവരി 30ന്
608-ാം ദിവസം ആഡിസിനെ തേടി സന്തോഷ വാർത്ത; നിർമ്മാതാവായി ആന്റണി വർഗീസ്