ടീസർ വൻഹിറ്റ്, മോഹൻലാലിന്റെ പേജിലൂടെ മാത്രം 20 ലക്ഷം കാഴ്ചക്കാർ, ആകാംക്ഷയോടെ ഇരുവറിനായി കാത്തിരിപ്പ്

Published : Feb 26, 2026, 08:49 AM ISTUpdated : Feb 26, 2026, 08:52 AM IST
Mohanlal and CM Pinarayi Vijayan during the interview session titled 'Iruvar' at Cliff House, Thiruvananthapuram.

Synopsis

മോഹൻലാലിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മാത്രം 20 ലക്ഷം ആളുകൾ ടീസർ കണ്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ-മോഹൻലാൻ അഭിമുഖം ഇന്ന് റിലീസ് ആകാനിരിക്കെ, ടീസറിന് വൻ വരവേൽപ്പ്. മോഹൻലാലിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ മാത്രം 20 ലക്ഷം ആളുകൾ ടീസർ കണ്ടു. സമീപകാലത്ത് മോഹൻലാലിന് പോലും ലഭിക്കുന്ന ഏറ്റവും കൂടുതൽ കാഴ്ചക്കാരായിരുന്നു ഇത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോ​ഗിക പേജിൽ ടീസർ റിലീസ് ചെയ്തിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം ഇന്നിറങ്ങും. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖം പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസർ ഏറെ ചർച്ചയായിരുന്നു. 

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകൻ ടി കെ രാജീവ്‌ കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്. പി ആർ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിൽ എന്നാണ് സിപിഎം മറുപടി. പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്‌ഹിന്ദ്‌ ടി വി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സജി ചെറിയാനെതിരെ സ്ഥാനാർഥിയെ നിർത്തും, സിനിമ തിയേറ്ററുകൾ സാമ്പത്തിക പ്രതിസന്ധിയിൽ'; പ്രതികരണവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാർ
ഇത്തവണ ജോർജ്‌കുട്ടി കുടുങ്ങുമോ?; 'ദൃശ്യം 3' ടീസർ അപ്‌ഡേറ്റ്