മൂന്നില്‍ നിര്‍ത്തില്ലേ 'ജോര്‍ജുകുട്ടി'? ഗണേഷ് കുമാറിന്‍റെ പ്രസ്‍താവനയില്‍ ചര്‍ച്ചയായി 'ദൃശ്യം 4', ജീത്തുവിന്‍റെ പ്രതികരണം കാത്ത് ആരാധകര്‍

Published : Feb 28, 2026, 02:55 PM IST
is drishyam 4 on cards mohanlal fans asked after kb ganesh kumar said so awaiting jeethu josephs confirmation

Synopsis

ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുന്നതിനിടെ ദൃശ്യം 4 ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ് കുമാർ നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഒരു മലയാള ചിത്രത്തിന്‍റെ റിലീസിന് മറുഭാഷാ പ്രേക്ഷകരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന സാഹചര്യം. ദൃശ്യം 3 നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏറ്റവുമധികം റീമേക്കുകള്‍ ഉണ്ടായിട്ടുള്ള മലയാളം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഏപ്രില്‍ 2 ന് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ദൃശ്യം മൂന്നാം ഭാഗത്തില്‍ അവസാനിക്കുമെന്ന സൂചന ജീത്തു ജോസഫ് പല തവണ നല്‍കിയിരുന്നു. അടുപ്പമുള്ളവര്‍ തന്നെ ഇത് നിര്‍ത്തിക്കൂടേ എന്ന് ചോദിച്ചുതുടങ്ങിയെന്ന് അദ്ദേഹം അടുത്തിടെ തമാശയ്ക്ക് പറഞ്ഞിരുന്നു. ഇപ്പോഴിതാ മന്ത്രി ഗണേഷ് കുമാറിന്‍റെ ഒരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഗണേഷ് കുമാറിന്‍റെ പ്രതികരണം

ഒരു ചാനല്‍ പരിപാടിക്കിടെ ദൃശ്യം 4 ഉണ്ടാവുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ജോര്‍ജുകുട്ടിയെ പിടിക്കുമോ എന്ന ചോദ്യത്തിന് മറുപടി ആയി ആയിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം. അത് ജീത്തു ജോസഫിന് മാത്രം അറിയാവുന്ന കാര്യമാണെന്ന് പറഞ്ഞ ഗണേഷ് ജോര്‍ജുകുട്ടിയെ പിടിച്ചാല്‍ ദൃശ്യം 4 ഉണ്ടോ എന്നും തിരിച്ചുചോദിച്ചു. ദൃശ്യം 4 ഉണ്ടോ എന്ന ചോദ്യത്തിന് ദൃശ്യം 4 ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ വീഡിയോ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും ഇത്തരത്തില്‍ ഒരു പ്രതികരണം അനുചിതമായിപ്പോയി എന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഗണേഷ് കുമാര്‍ പറഞ്ഞതില്‍ വാസ്തവം ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ടെന്ന് വിശ്വസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഫ്രാഞ്ചൈസി മൂന്നില്‍ തന്നെ നിര്‍ത്തണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം വിഷയത്തില്‍ ജീത്തു ജോസഫിന്‍റെ പ്രതികരണത്തിന് കാക്കുകയാണ് സിനിമാപ്രേമികള്‍.

ദൃശ്യം 4 ഉണ്ടാവുമോ എന്ന ചോദ്യത്തിന് നേരത്തെ ജീത്തു ജോസഫ് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു- “ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാന്‍ ഇതുകൊണ്ട് ഒന്ന് അവസാനിപ്പിക്കാനുള്ള ശ്രമമാണ്. കാരണം ആള്‍ക്കാര്‍ തന്നെ ചോദിക്കും, എന്തുവാടെ ഇത്, നിര്‍ത്തിക്കൂടേ എന്ന്. അതുകൊണ്ടാണ്”, ജീത്തു പറഞ്ഞിരുന്നു. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് പ്രേക്ഷകര്‍ ദൃശ്യം 3 കാണാന്‍ വരേണ്ടതെന്നും ജീത്തു പറഞ്ഞിരുന്നു. “ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും ഫലം”, സംവിധായകന്‍ പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ്- വിപിൻദാസ് ചിത്രം; 'സന്തോഷ് ട്രോഫി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ആസ്തി 400 കോടി, കോടീശ്വരപുത്രി, ഇഷ്ട നടനുമായി വിവാഹം; സം​ഗീത സ്വർണലിം​ഗം ആള് ചില്ലറക്കാരിയല്ല