'ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം' : തുറന്നടിച്ച് മുൻ ബിഗ്ബോസ് താരം മനീഷ

Published : May 07, 2024, 07:50 AM IST
'ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം' : തുറന്നടിച്ച് മുൻ ബിഗ്ബോസ് താരം മനീഷ

Synopsis

ഒരു ദിവസം കുളിച്ചില്ലെന്ന് വെച്ച് ഒരു മനുഷ്യൻ തീരെ വൃത്തി കേടാകുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. 

കൊച്ചി: സിനിമകളിലും ചാനല്‍ പരിപാടിയിലുമൊക്കെയായി സജീവമായ താരമാണ് മനീഷ കെഎസ്. അഭിനയത്തിന് പുറമെ മികച്ച ഗായിക കൂടിയാണ് മനീഷ. ഡബ്ബിംഗിലും പ്രത്യേകമായ കഴിവുണ്ട് മനീഷയ്ക്ക്. തട്ടീം മുട്ടീം ഹാസ്യപരമ്പരയിലെ വാസവദത്തയ്ക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബിഗ്ബോസിലെ മനീഷയുടെ പ്രകടനത്തെ നെഞ്ചേറ്റിയിരുന്നവരായിരുന്നു മലയാളികൾ. 

ഇപ്പോഴിതാ സീസൺ6 ലെ ജാസ്മിനെക്കുറിച്ച് കൌമുദി മൂവിസിനോട് സംസാരിക്കുകയാണ് താരം. "ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം. ജാസ്മിൻ കുളിച്ചാലുംഇല്ലെങ്കിലും നിനക്കെന്താടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അപ്പോൾ പറയും ജനലക്ഷങ്ങളുള്ള ഷോയിൽ മിനിമം വൃത്തി അത്യാവശ്യമാണെന്ന്. ഒരു എപ്പിസോഡിൽ ജാസ്മിൻ‌ കാലിന്റെ നഖം കടിക്കുന്ന വീഡിയോ കണ്ടു. ചായയിൽ തുമ്മുന്നതും. ഒരു ദിവസം കുളിച്ചില്ലെന്ന് വെച്ച് ഒരു മനുഷ്യൻ തീരെ വൃത്തി കേടാകുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. ഞാനും സുഖമില്ലാത്തപ്പോൾ ഒന്നോ രണ്ടോ ദിവസം കുളിക്കാതിരിക്കും. അത് മാത്രമല്ല, അലർജിയുണ്ടെന്ന് ആവ കുട്ടി പറഞ്ഞിട്ടുണ്ട്. 

കുളിക്കുക എന്ന് പറഞ്ഞാൽ തല നനച്ച് കുളിക്കുകയാണ്. അല്ലാത്തത് മേൽ കഴുകലാണ്. ആ കുട്ടി കുളിക്കാറില്ല എന്നേ പറഞ്ഞിട്ടുള്ളൂ. മേൽ കഴുകുന്നുണ്ടായിരിക്കുമെന്നും മനീഷ പറയുന്നു. അതേസമയം വൃത്തിയുടെ കാര്യത്തിൽ ജാസ്മിൻ ചിലത് പഠിക്കേണ്ടതുണ്ടെന്നും മനീഷ അഭിപ്രായപ്പെട്ടു. ചെരുപ്പിടാതെ ബാത്ത് റൂമിൽ പോകുന്നു. എന്നിട്ടാണ് കാലിന്റെ നഖം കടിക്കുന്നതെന്നും മനീഷ ചൂണ്ടിക്കാട്ടി. ജാസ്മിനെ തനിക്ക് ഇഷ്ടമല്ല. പെരുമാറുന്ന രീതി, സംസാര ഭാഷയുടെ രീതി, ആക്ഷന്റെ രീതി ഇതൊന്നും ശരിയല്ലെന്ന് മനീഷ പറഞ്ഞു. 

ജാസ്മിൻ‌-​ഗബ്രി ബന്ധത്തെക്കുറിച്ചും മനീഷ സംസാരിച്ചു. ഒരാൾക്ക് ഒരാളോ‌ട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ് എന്നാണ് മനീഷ പറയുന്നത്.

രജനി ചിത്രത്തില്‍ വില്ലനായി 'കട്ടപ്പ' വേണം; പക്ഷെ വേഷവുമായി എത്തിയപ്പോള്‍ സത്യരാജ് ലോകേഷിനോട് പറഞ്ഞത്

ബോളിവുഡിലെ അത്ഭുത ചിത്രത്തിലെ നായകന്‍ പറയുന്നു; ഈ വര്‍ഷത്തെ എന്‍റെ പ്രിയപ്പെട്ട സിനിമ മലയാളത്തില്‍ നിന്ന്.!

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്