ലിയോയില്‍ പൊന്നിയിൻ സെല്‍വൻ നായകനുമുണ്ടോ?, ഇതാണ് ജയം രവിയുടെ മറുപടി

Published : Sep 26, 2023, 10:32 AM IST
ലിയോയില്‍ പൊന്നിയിൻ സെല്‍വൻ നായകനുമുണ്ടോ?, ഇതാണ് ജയം രവിയുടെ മറുപടി

Synopsis

ലിയോയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി ജയം രവി.

തമിഴകത്ത് ലിയോയുടെ ചര്‍ച്ചകളാണ് നിറഞ്ഞുനില്‍ക്കുന്നത്. മറ്റ് ഏതെങ്കിലും നടൻ നായകനാകുന്ന സിനിമയാണെങ്കിലും മാധ്യപ്രവര്‍ത്തരുടെയടക്കം കൗതുകം ലിയോയിലാണ്. ജയം രവി ഇരൈവന്റെ പ്രമോഷനെത്തിയപ്പോഴും ചോദ്യം ലിയോയെ ചുറ്റിപ്പറ്റിയായിരുന്നു. പൊന്നിയിൻ സെല്‍വനിലെ നായകനായി പ്രിയങ്കരനായ താരം ലിയോയില്‍ ഉണ്ടാകുമോ എന്നായിരുന്നു ആകാംക്ഷ. ആ കൗതുകത്തിന് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് ജയം രവി.

ലിയോയില്‍ അതിഥി വേഷത്തില്‍ ചിലപ്പോള്‍ താരം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് ജയം രവി വ്യക്തത വരുത്തി എന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഒരിക്കല്‍ ലോകേഷ് കനകരാജ് കഥ ചര്‍ച്ച ചെയ്‍തിരുന്നു. ലോകേഷ് കനകരാജിന്റെ അരങ്ങേറ്റ ഫീച്ചര്‍ ചിത്രമായ മാനഗരത്തിന് പിന്നാലെയാണ് അദ്ദേഹം ഒരു കഥ തന്നോട് പറഞ്ഞത്. എന്നാല്‍ അത് നടന്നില്ല. സഹോദരതുല്യനായ വിജയ് നായകനാകുന്ന ലിയോ സിനിമയുടെ സൂചനകള്‍ നല്‍കിയിരുന്നോ എന്ന ഒരു ചോദ്യത്തിനും ജയം രവി മറുപടി നല്‍കി. ഇല്ല, അത് പ്രൊഫഷണല്‍ ധാര്‍മികതയാണെന്ന താരത്തിന്റെ മറുപടി സൂചിപ്പിക്കുന്നത് മറ്റൊരുടെ ഒരു സിനിമയിലും  താൻ അനാവശ്യമായി ഇടപെടില്ല എന്നാണ്.

മറ്റേതെങ്കിലും നടൻ നായകനാകുന്ന ഒരു സിനിമയില്‍ കാമിയോ ആയി എത്തുമോ എന്ന ചോദ്യം മുമ്പും ജയം രവി നേരിട്ടിരുന്നു. സിനിമയില്‍ അതിഥി വേഷം ചെയ്യാൻ താൻ തയ്യാറാണെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു. ഒരു എക്സറ്റൻഡഡ് ക്യമിയോ ചെയ്യണമെങ്കില്‍ സിനിമിയില്‍ അതിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരിക്കണം എന്നുമായിരുന്നു ജയം രവി വ്യക്തമാക്കിയത്. അതിഥി വേഷങ്ങളോട് ഒരു എതിര്‍പ്പുമില്ലെന്ന് താരം വ്യക്തമാക്കി.

ജയം രവി നായകനായാകുന്ന പുതിയ ചിത്രം ഇരൈവൻ സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിന് എത്തുക. നയൻതാരയാണ് ജയം രവിയുടെ നായികയാകുക. ഇരൈവൻ സൈക്കോളജിക്കല്‍ ആക്ഷൻ ത്രില്ലറാണ്. സംവിധാനം ഐ അഹമ്മദാണ്.

Read More: ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍