ഇത് 'ബെന്‍സ് വാസു'വോ? 'എല്‍ 360' നെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ മറുപടി

Published : Jul 03, 2024, 10:41 AM IST
ഇത് 'ബെന്‍സ് വാസു'വോ? 'എല്‍ 360' നെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ മറുപടി

Synopsis

ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം ഒരുക്കുന്നത്. ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി ഇന്നലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയുള്ള ആരാധകരുടെ കമന്‍റുകളും അതിനോടുള്ള സംവിധായകന്‍റെ പ്രതികരണവും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.

ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു കമന്‍റിന് തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ- "എല്ലാം ഉണ്ട്. ടൈറ്റിലും ഉണ്ട്. ഇറക്കി വിടാൻ സമയം ആയില്ല എന്നാണ് ഞങ്ങൾക്കിപ്പോ തോന്നുന്നത്. സിനിമയുടെ ചിത്രികരണം ആദ്യം പൂർത്തിയാക്കണം. അതിന് ശേഷം ക്വാളിറ്റി ഉള്ള കോണ്ടെന്‍റ് നിങ്ങളിൽ എത്തിക്കണം. പേരിൽ അല്ലാലോ വർക്കിൽ അല്ലെ കാര്യം. ഞങ്ങൾ ഹൃദയം കൊണ്ട് സിനിമ ഉണ്ടാക്കുകയാണ്", തരുണ്‍ മൂര്‍ത്തിയുടെ പ്രതികരണം. ചിത്രത്തിന്‍റെ പേര് ബെന്‍സ് വാസു എന്നാണെന്നാണ് മറ്റൊരു സിനിമാപ്രേമിയുടെ കമന്‍റ്. ഇതിനോട് തരുണിന്‍റെ പ്രതികരണം ഇങ്ങനെ- "ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നു..!!! ഇങ്ങനെ ഒരു പേര് ആണോ വേണ്ടത്!!! ഞങ്ങള്‍ക്ക് സമയം തരൂ. ഞങ്ങള്‍ ഞങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കട്ടെ", തരുണ്‍ മൂര്‍ത്തി കുറിച്ചു. 

ബെന്‍സ് വാസു എന്ന പേരില്‍ ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതാണ്. എല്‍ 360 യുടെ രചയിതാവ് കെ ആര്‍ സുനിലിന്‍റെ തന്നെ തിരക്കഥയില്‍ ജി പ്രജിത്ത് ആയിരുന്നു ചിത്രം ഒരുക്കേണ്ടിയിരുന്നത്. തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തിനും കെ ആര്‍ സുനില്‍ തിരക്കഥ ഒരുക്കുന്നതിനാലാണ് ആരാധകര്‍ക്കിടയില്‍ ഇത് ഒരേ ചിത്രമാണോ എന്ന സംശയം ഉയര്‍ന്നത്. എന്നാല്‍ ഇത് ബെന്‍സ് വാസു അല്ലെന്ന് തരുണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

ALSO READ : യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി 'കനകരാജ്യം'; ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ