നടി ഉര്‍ഫി ജാവേദിന് വിവാഹം?, ഫോട്ടോയില്‍ മുഖം മറച്ചുള്ള ആള്‍ ആരാണ്?

Published : Oct 04, 2023, 09:11 PM IST
നടി ഉര്‍ഫി ജാവേദിന് വിവാഹം?, ഫോട്ടോയില്‍ മുഖം മറച്ചുള്ള ആള്‍ ആരാണ്?

Synopsis

നടി ഉര്‍ഫി ജാവേദിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചകള്‍ക്ക് കാരണം.

വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഉര്‍ഫി പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. ഫാഷൻ പരീക്ഷണങ്ങള്‍ മിക്കപ്പോഴും വിവാദമാകാറുണ്ട്. ബിഗ് ബോസിലൂടെയും ശ്രദ്ധയാകര്‍ഷിച്ച ഉര്‍ഫിയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നടി ഉര്‍ഫി ജാവേദിന്റെ ഫോട്ടോ സഹോദരി പങ്കുവച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മുഖം മറച്ച ഒരു പുരുഷനൊപ്പമുള്ള ഫോട്ടോയാണ് ഉര്‍ഫിയുടേതായി ചര്‍ച്ചയാകുന്നത്. ഹോമകുണ്ഡത്തിനു സമീപം ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോയാണ് ഉര്‍ഫിയുടേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹൃദയ ചിഹ്നത്താല്‍ മുഖം മറച്ച് ഫോട്ടോയിലുള്ള ആള്‍ ഉര്‍ഫി ജാവേദിന്റെ വരനാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്ന ഒരു താരമാണ് ഉര്‍ഫി ജാവേദ്. തന്റെ വിശേഷങ്ങള്‍ ഉര്‍ഫി പങ്കുവയ്‍ക്കാറുണ്ട്. വിമാനത്താവളത്തില്‍ നേരിട്ട അധിക്ഷേപത്തിന് താരം തന്നെ മറുപടി നല്‍കിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു. വിമാനത്താവളത്തില്‍ ഒരു മധ്യവയസ്‍ക്കൻ താരത്തിന്റെയടുത്ത് വന്ന് വിമര്‍ശിച്ചതിനാണ് ഉര്‍ഫി അതേ നാണയത്തില്‍ മറുപടി നല്‍കിയത്. വിമാനത്താവളത്തില്‍ വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു. ഇതുപോലുള്ള വസ്‍ത്രങ്ങള്‍ ഇന്ത്യയില്‍ ധരിക്കാനാകില്ല, താരം ഇന്ത്യയുടെ പേര് കളങ്കപ്പെടുത്തുന്നുവെന്നുമായിരുന്നു അയാള്‍ അന്ന് ഉര്‍ഫി ജാവേദിനോട് പറഞ്ഞത്. നണ്‍ ഓഫ് യുവര്‍ ബിസിനസെന്നായിരുന്നു താരത്തിന്റെ മറുപടി.

ഇതുപോലെ മുമ്പ് ഒരിക്കല്‍ വിമാനത്തില്‍ തനിക്ക് ഒരു വ്യക്തിയില്‍ നിന്ന് മോശം അനുഭവം നേരിട്ടതിനെ കുറിച്ച് ഉര്‍ഫി വെളിപ്പെടുത്തിയിരുന്നു. വിമാനത്തില്‍ ഞാൻ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുമ്പോള്‍ എനിക്ക് ഒരാളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു ഞാൻ എതിര്‍ത്തപ്പോള്‍ അയാളുടെ സുഹൃത്ത് പറഞ്ഞത് മദ്യപിച്ചു എന്നാണ്. മോശമായി പെരുമാറാൻ മദ്യപിച്ചത് ന്യായീകരണമല്ലെന്നും താരം വ്യക്തമാക്കുകയായിരുന്നു.

Read More: ഡങ്കിയോ സലാറോ? മാളവിക മോഹനൻ പറഞ്ഞതു കേട്ട് രണ്ട് തട്ടിലായി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'