
മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മകൾ ജാൻവിക്കൊപ്പം ബിഗ് സ്ക്രീനിലെത്തിയ താരമാണ് ഇഷാൻ ഖട്ടർ. 'ദഡക്ക്' എന്ന ഒരൊറ്റ ചിത്രംകൊണ്ട് പ്രേഷകരുടെ ആരാധനപാത്രമായി മാറിയ ഇഷാന് പറ്റിയ അമളിയാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. നിയമം ലംഘിച്ച് പാർക്ക് ചെയ്ത താരത്തിന്റെ ബൈക്ക് ട്രാഫിക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
താരം ബൈക്ക് ഓടിക്കുന്നതിന്റേയും പൊലീസ് ബൈക്ക് ട്രക്കിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 500 രൂപ പിഴ അടച്ചാണ് ഇഷാൻ ബൈക്ക് സ്റ്റേഷനിൽ നിന്നും ഇറക്കിയത്.
സൈറത്ത് എന്ന പ്രശസ്ത മറാത്തി ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പാണ് ദഡക്ക്. ജാൻവിയും ഇഷാനും ചേർന്ന അഭിനയിച്ച് തകർത്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. 75 കോടിയിലധികമാണ് ചിത്രം നേടിയ കലക്ഷൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ