ഇത് ഒറ്റദിവസത്തെ പ്രണയകഥ; 'ഇത്തിരി നേരം' നവംബർ 7 മുതൽ തിയേറ്ററുകളിൽ

Published : Nov 05, 2025, 10:55 AM IST
Ithiri Neram november 7 release

Synopsis

പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ അഭിനയിക്കുന്ന 'ഇത്തിരി നേരം' നവംബർ 7-ന് തിയേറ്ററുകളിലെത്തും. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിൽ നന്ദു, ആനന്ദ് മന്മഥൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഇത്തിരി നേരം' നവംബർ 7 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പാട്ടിനും ട്രെയിലറിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ,ജിയോ ബേബി,കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഒറ്റ ദിവസത്തെ പ്രണയകഥ

ഒറ്റദിവസത്തെ കഥ പറയുന്ന ചിത്രം, ബ്രേക്ക് അപ്പ് ആയതിന് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് വ്യക്തികളും അവർ കടന്നുപോകുന്ന മാനസികാവസ്ഥയുമാണ് പ്രമേയമാക്കുന്നത്. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ രാകേഷ് ധരൻ , എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്‌ ,മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ , സൗണ്ട് ഡിസൈൻ ലൊകേഷൻ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിങ് സന്ദീപ് ശ്രീധരൻ , പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, കോസ്റ്യൂംസ് ഫെമിന ജബ്ബാർ , മേക്കപ്പ് രതീഷ് പുൽപ്പള്ളി ,വി എഫ് എക്സ് സുമേഷ് ശിവൻ , കളറിസ്റ്റ് ശ്രീധർ വി - ഡി ക്ലൗഡ് ,അസിസ്റ്റന്റ് ഡയറക്ടർ നിരഞ്ജൻ ആർ ഭാരതി ,അസ്സോസിയേറ്റ് ഡയറക്റ്റർ ശിവദാസ് കെ കെ ഹരിലാൽ ലക്ഷ്മണൻ ,പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ , സ്റ്റിൽസ് ദേവരാജ് ദേവൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ രാജു ഷിജോ ജോസഫ് , സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ സർക്കാസനം ഡിസ്ട്രിബൂഷൻ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ് ട്രെയിലർ അപ്പു എൻ ഭട്ടതിരി പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ പി ആർ ഒ ,മഞ്ജു ഗോപിനാഥ്‌ , ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം