
ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ആമോസ് അലക്സാണ്ടര്‍. അജയ് ഷാജി സംവിധാനം ചെയ്യുന്നു. കഥയും അജയ് ഷാജിയുടെ ആണ്. ജാഫര്‍ ഇടുക്കിയുടെ ആസോസ്‍ അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
കഴുത്തിൽ കുരിശോടെയുള്ള നീണ്ട കൊന്തയും, തിങ്ങി നിറഞ്ഞ വെളുത്തതാടിയും, കൈയ്യിൽ രക്തക്കറ പുരണ്ട വാക്കിംഗ് സ്റ്റിക്കുമായിട്ടാണ് പോസ്റ്റർ. സൂക്ഷിച്ചു നോക്കിയാൽ നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉൾപ്പടെ പലതും കാണാം. എന്തോ വലിയൊരു ദുരന്തം നടന്നതിന്റെ സാഹചര്യങ്ങളാണ് പശ്ചാത്തലത്തിൽ. നിന്നും വ്യക്തമാകുന്നത്. ആരെയും പെട്ടന്ന് ആകർഷിക്കാൻ സാധ്യതയുള്ള കൗതുകകരമായ ഒരു പോസ്റ്ററാണിത്. ആമോസ് അലക്സാണ്ഡർ എന്ന കേന്ദ്ര കഥാപാത്രത്തെ അവിസ്‍മരണീയാം വിധം ഭദ്രമാക്കുന്നത് ജാഫർ ഇടുക്കിയാണ്. ജാഫർ ഇടുക്കിയുടെ അസാമാന്യമായ പ്രകടനം കൊണ്ട് ഏറെ തിളങ്ങുന്ന വേഷമായിരിക്കും ആമോസ് അലക്സാണ്ടർ.
ആരാണീ ആമോസ് അലക്സ്ണ്ടർ?. വരുംദിനങ്ങളിലെ അപ്ഡേഷനിലൂടെ ഈ ക്യാരക്ടർ എന്താണെന്ന് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് നിർമ്മാതാവ് അഷറഫ് പിലാക്കലും സംവിധായകൻ അജയ് ഷാജിയും സൂചിപ്പിച്ചു. പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ സിനിമ ആയിരിക്കും. അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുതുമുഖം താരയാണ് ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ,സുനിൽ സുഗത, ശ്രീജിത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, ചിത്രത്തിന്റെ സംഗീതംമിനി ബോയ്. ഛായാഗ്രഹണം പ്രമോദ് കെ പിള്ള. മേക്കപ്പ് നരസിംഹസ്വാമി നിര്‍വഹിച്ച് വരാനിരിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ ഫെമിനജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ,ക്രിയേറ്റീവ് ഹെഡ് സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ അരുൺ കുമാർ കെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് മുഹമ്മദ് പി സി, പിആര്‍ഒ വാഴൂർ ജോസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ