മലബാര്‍ കലാപം പശ്ചാത്തലമാക്കി 'ജഗള'; ജൂലൈയില്‍ തിയറ്ററുകളില്‍

Published : Jun 27, 2025, 08:57 PM IST
jagala malayalam movie to be released in july

Synopsis

ശ്രീദേവ് കപ്പൂർ ആണ് സംവിധാനം

മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് ജഗള. ശ്രീദേവ് കപ്പൂർ ആണ് സംവിധാനം. ലവ് എഫ്എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴ ചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കു എന്ന അനാഥനായ യുവാവിന്റെ കഥയാണ് ജഗള എന്ന ചിത്രം പറയുന്നത്. എട്ടാം വയസ്സിൽ അമ്മ വസൂരി വന്ന് മരണപ്പെടുകയും അച്ഛന്‍ കുഞ്ഞാൻ ഭ്രാന്തളകി നാടുവിട്ടു പോവുകയും ചെയ്തെങ്കിലും വിധി അവനെ കൈവിട്ടില്ല. ആ ഗ്രാമത്തിലെ ഓത്ത് പള്ളിയിലെ ഉസ്താദും പണ്ഡിതനും കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനുമായ ചിയാം മുസ്ലിയാർ ചേക്കുവിനെ കൂടെ കൂട്ടുന്നു. ബാല്യകാലസഖിയായ കുഞ്ഞാത്തൂന് ചേക്കുവനോടുള്ള പ്രണയം ശക്തമായിരുന്നു. കഥ ആരംഭിക്കുന്നത് 1921 ലെ മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ്. ലഹള പുഴകടന്ന് ചേക്കുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്നതോടെ വലിയ കലാപത്തിന് തുടക്കം കുറിക്കുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം.

നവാഗതനായ മുരളി റാമാണ് ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിൾ കുഞ്ഞാത്തു എന്ന കഥാപാത്രമായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ, സുനിൽ സുഗത, ബിറ്റൊ ഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര, വിജയൻ വി നായർ, വിനായക്, പാർത്ഥസാരഥി, വിജയൻ ചാത്തന്നൂർ, ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷൻ തിരുവണ്ണൂർ, പട്ടാമ്പി ചന്ദ്രൻ, മുഹമ്മദ് ഇരവട്ടൂർ, വിടൽ മൊയ്തു, രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്, രാധ ലക്ഷ്മി, മീനാ രാഘവൻ, നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഒ എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങൾക്ക് മിഥുൻ മലയാളം സംഗീതം പകർന്നിരിക്കുന്നു. പാടിയിരിക്കുന്നത് സിത്താര കൃഷ്ണൻകുമാർ, അഭിജിത് കൊല്ലം. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി. ചായഗ്രഹണം സുമേഷ് സുരേന്ദ്രന്‍, എഡിറ്റിംഗ് മിൽജോ ജോണി, സൗണ്ട് ഡിസൈനർ സിനോയ് ജോസഫ്, കലാസംവിധാനം സുനിൽ ലാവണ്യ, കോസ്റ്റ്യൂം കുമാർ എടപ്പാൾ, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ & സനീഫ് ഇടവ, പ്രൊഡക്ഷൻ മാനേജർ റമീസ് റഹീസ്, പ്രൊഡക്ഷൻ കൺട്രോളർ കിരൺ കാന്ത്, അസോസിയേറ്റ് ഡയറക്ടർ പൂജ മഹേശ്വർ, പ്രജി, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണുപ്രിയ, സുവിത്ത് എസ് നായർ, സുമിത്ര പീതാംബരൻ, ക്രിയേറ്റീവ് സപ്പോർട്ട് അരുൺ നന്ദകുമാർ, സ്റ്റിൽസ് ജോ ആലുങ്കൽ, ടൈറ്റിൽ ഡിസൈൻ സന്ദീപ്, ഡിസൈൻസ് മനു ഡാവിഞ്ചി, പി ആർ ഒ- എം കെ ഷെജിൻ. ജൂലൈയില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയ ശ്രീനിവാസൻ
'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി': ശ്രീനിവാസന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്