അരങ്ങേറ്റ ചിത്രം ദിലീപിനൊപ്പം, എന്തൊക്കെ പ്രതീക്ഷിക്കാം? ജ​ഗന്‍ ഷാജി കൈലാസിന്‍റെ പ്രതികരണം

Published : Feb 27, 2026, 10:11 PM IST
jagan shaji kailas about his debut directorial movie with dileep

Synopsis

ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍.

ഷാജി കൈലാസിന്‍റെ മകന്‍ ജ​ഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് ആണ് നായകന്‍. കഴിഞ്ഞ വര്‍ഷം നവംബറിന്‍ ആരംഭിച്ച ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണ് സംവിധായകന്‍. മറ്റൊരു സിനിമയുടെ ചടങ്ങിന് എത്തിയപ്പോള്‍ യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജഗന്‍ ഷാജി കൈലാസ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ഇത്. ദിലീപിന്‍റെ മാസ് പരിപാടി കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് സംവിധായകന്‍റെ പ്രതികരണം ഇങ്ങനെ.

“വേറൊരു ടൈപ്പ് മാസ് പരിപാടിയാണ്. മാസ് എലമെന്‍റ്സ് ഉള്ള ത്രില്ലര്‍ പടം. സാധാരണ ദിലീപേട്ടന്‍ സിനിമകളില്‍ നിന്ന് വേറിട്ട ഒരു സിനിമയാണ്. ദിലീപേട്ടന്‍റെ പുതിയൊരു പരിപാടി. പടം വലിയ പടമാണ്. ലൊക്കേഷന്‍ തൊടുപുഴ ആയിരുന്നു”, ജഗന്‍ ഷാജി കൈലാസ് പറഞ്ഞവസാനിപ്പിക്കുന്നു. അപ്ഡേറ്റുകള്‍ കൃത്യം സമയത്ത് വരുമെന്നും ചിത്രം ഈ വര്‍ഷം തന്നെ വരുമെന്നും അദ്ദേഹം പറയുന്നു. ദിലീപിന്‍റെ കരിയറിലെ 152-ാം ചിത്രമാണ് ഇത്. ഡി 152 എന്നാണ് താല്‍ക്കാലികമായി പേര് ഇട്ടിരിക്കുന്നത്. ഉർവശി തിയറ്റേഴ്സും കാക സ്റ്റോറിസും ചേർന്ന് നിർമ്മിച്ച്‌ ഉർവശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിൽ, വ്യത്യസ്ത പ്രായത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇത്. വിബിൻ ബാലചന്ദ്രന്‍റേതാണ് രചന.

സന്ദീപ് സേനൻ, ആലക്സ് ഇ കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം എന്നിവരാണ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, മ്യൂസിക് & ബാക്ക്‌ഗ്രൗണ്ട് സ്കോർ: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ,മേക്കപ്പ് : റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ഏറ്റുമാനൂർ,ആർട്ട് ഡയറക്റ്റർ : സുനിൽ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : സൈമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു, സ്റ്റിൽസ് : വിഗ്‌നേഷ് പ്രദീപ് ,പ്രൊഡക്ഷൻ എക്സികുട്ടിവ് : ബെർണാഡ് തോമസ്,ഡിസൈൻസ് : യെല്ലോ ടൂത്ത്സ്, പി ആർ ഓ : പ്രതീഷ് ശേഖർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിഖില വിമലും ഷൈൻ ടോമും സജിൻ ഗോപുവും ഒന്നിക്കുന്ന 'ധൂമകേതു'വിന് പാക്കപ്പ്; ചിത്രം ഉടൻ റിലീസിന്
ആദ്യ സിനിമ പൂര്‍ത്തീകരിക്കുന്നതിനിടെ യുവസംവിധായകന്‍ നിതീഷ് സുധ അന്തരിച്ചു