ജഗൻ ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ദിലീപ്; 'നീക്കം' ടീസർ റിലീസ് നാളെ

Published : Oct 08, 2026, 10:54 AM IST
dileep jagan shaji kailas movie d 152 titled neekkam poster released

Synopsis

പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമയാണ്.

ജഗൻ ഷാജി കൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ നാളെ (ഒക്ടോബർ 9) റിലീസ് ചെയ്യും. ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽ ഗഡ, അലക്സ് ഇ കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, രഘു സുഭാഷ് ചന്ദ്രൻ. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്.

തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാസഞ്ചാരമെന്ന് അണിയറക്കാര്‍ പറയുന്നു. ദിലീപിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദ്ദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേള്, ശാരി, ഷെല്ലി എന്നിവരും പ്രധാന താരങ്ങളാണ്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപത് ദിവസത്തോളമാണ് ചിത്രീകരണം നീണ്ടത്.

വിബിൻ ബാലചന്ദ്രൻ്റേതാണ് തിരക്കഥ. സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ മുകേഷ് വിഷ്ണു, സ്റ്റിൽസ് വിഘ്നേഷ് പ്രദീപ്, ഡിസൈൻ യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബർണാഡ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് ഏറ്റുമാന്നൂർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം ഉർവ്വശി തിയറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്, ഐശ്വര്യ രാജ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സ്‍പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങൾ' ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്...
ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'കൃഷ്‍ണാഷ്‍ടമി' റഷ്യയില്‍ പ്രദര്‍ശിപ്പിക്കുന്നു