ജ​ഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു; ‘കറിയാച്ചനാ'യി സ്ക്രീനിലെത്തും

Web Desk   | Asianet News
Published : Apr 22, 2021, 04:45 PM ISTUpdated : Apr 22, 2021, 04:51 PM IST
ജ​ഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു; ‘കറിയാച്ചനാ'യി സ്ക്രീനിലെത്തും

Synopsis

കൊല്ലം വയനാട് തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

ലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞുമോന്‍ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീ മഴ തേന്‍ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. കറിയാച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗതി അവതരിപ്പിക്കുന്നത്. ജഗതിയുടെ വീട്ടില്‍ വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.

കൊല്ലം വയനാട് തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചി എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് ജഗതി ചെയ്യുന്നത്. 

മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ് ,ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവതി എന്നിവരാണ് അഭിനേതാക്കൾ.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി' 

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി