ബോക്സ്ഓഫീസ് തൂത്തുവാരാൻ 'ജയിലർ 2'; ഫിലിപ്പീൻസ് വിതരണാവകാശം സ്വന്തമാക്കി ചന്ദ്ര ഫിലിംസ്

Published : Oct 06, 2026, 10:32 AM IST
Jailer 2

Synopsis

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന 'ജയിലർ 2' ഒക്ടോബർ 15-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഇതിനകം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലർ 2. ഒക്ടോബർ 15 ആണ് ചിത്രത്തിന്റെ ആഗോള റിലീസ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസും ആക്ഷനും സ്വാ​​ഗും താരസമ്പന്നവുമായ ട്രെയിലർ ഇതിനകം തന്നെ സിനിമാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ ഫിലിപ്പീൻസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ചന്ദ്ര ഫിലിംസ് ആണ്.

രജനികാന്ത് സിനിമയാണെങ്കിലും കമന്റ് ബോക്സിൽ ഏറ്റവും കൂടുതൽ കമന്റ് വന്നിരുന്നത് മോഹൻലാലിൻ ആരാധകരുടേതാണ്. ജയിലറിലേതിനെക്കാൾ ​ഗംഭീരമായൊരു വേഷമാകും രണ്ടാം ഭാ​ഗത്തിലേതെന്നാണ് ആരാധകർ ഒന്നടങ്കം കമന്റ് ചെയ്യുന്നത്. ആദ്യ ഭാഗത്തേക്കാൾ മാസ് ആയി, മെഗാ കാൻവാസിൽ ആണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വമ്പൻ ആക്ഷൻ, ചടുലമായ ഗാനങ്ങൾ, വൈകാരിക രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് ആയ അവതരണം, നെൽസൺ ദിലീപ്കുമാർ ട്രേഡ് മാർക്ക് ആയ ബ്ലാക്ക് ഹ്യൂമർ എന്നിവയെല്ലാം കോർത്തിണക്കിയാണ് രണ്ടാം ഭാഗവും കഥ പറയുന്നത് എന്നതും ട്രെയിലർ കാണിച്ചു തരുന്നുണ്ട്. ഇതിനകം 9 മില്യൺ കാഴ്ചക്കാരെയും ട്രെയിലർ നേടിയിട്ടുണ്ട്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിൻ്റെ രണ്ടാം വരവാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവിൽ പൃഥ്വി ചിത്രം 'ഖലീഫ' ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു; എവിടെ കാണാം?
ഒരിക്കൽ കൂടി 'കാര്‍ത്തുമ്പി'യും 'മാണിക്യനും'; തേന്മാവിന്‍ കൊമ്പത്ത് വ്യാഴാഴ്ച മുതൽ തിയറ്ററുകളിൽ