ഉര്‍വ്വശി, ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രങ്ങള്‍; 'ജലധാര പമ്പ് സെറ്റ്' തുടങ്ങി

Published : Jul 14, 2022, 12:16 PM IST
ഉര്‍വ്വശി, ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രങ്ങള്‍; 'ജലധാര പമ്പ് സെറ്റ്' തുടങ്ങി

Synopsis

ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം

ഉർവ്വശി (Urvashi), ഇന്ദ്രന്‍സ് (Indrans) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 എന്ന ചിത്രം ആരംഭിച്ചു. പൂജയും സ്വിച്ചോൺ കർമ്മവും ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ വച്ചാണ് നടന്നത്. ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന്‍റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.വിശ്വജിത് ഒടുക്കത്തിൽ ആണ് ഛായാഗ്രാഹകന്‍. തിരക്കഥ, സംഭാഷണം ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി, കഥ സാനു കെ ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ്, എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സൈനൂപ് രാജ്, ഗാനരചന മനു മഞ്ജിത്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, ഓഡിയോഗ്രാഫി വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ജോഷി മേടയില്‍, വിഎഫ്എക്‌സ് ശബരീഷ് ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍ 24 എഎം, പിആര്‍ഒ എ എസ് ദിനേശ്.

 

സംവിധാനം സോഹന്‍ സീനുലാല്‍; 'ദ് നെയിം' പൂർത്തിയായി

മമ്മൂട്ടിയും നദിയ മൊയ്‍തുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം കുറിച്ചയാളാണ് സോഹന്‍ സീനുലാല്‍ (Sohan Seenulal). പിന്നീട് വന്യം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്‍തു. എന്നാല്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സോഹന്‍റെ സംവിധാനത്തില്‍ പിന്നീട് സിനിമകളൊന്നും എത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒരു ചിത്രവുമായി എത്തുകയാണ് സോഹന്‍ സീനുലാല്‍. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന് ദ് നെയിം (The Name) എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തൃശ്ശൂർ, ചാലക്കുടി, ആതിരപ്പിള്ളി എന്നിവിടങ്ങളിലായി പൂർത്തിയായി.

ALSO READ : തമിഴ് അരങ്ങേറ്റത്തിന് മാധവ് രാമദാസന്‍; ശരത്ത് കുമാര്‍ നായകനാവുന്ന 'ആഴി'

ബെസ്റ്റ് വേ എന്റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജാഫർ ഇടുക്കി, സുനിൽ സുഖദ, പ്രജോദ് കലാഭവൻ, ജയകൃഷ്ണൻ, പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്, അഭിജ, ദിവ്യ നായർ, മീര നായർ, അനു നായർ, സരിതാ കുക്കു, ജോളി ചിറയത്ത്, ലാലി പി എം, അനഘ വി പി തുടങ്ങിയവരും അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു